കൊറക്കോട്ടെ ക്ഷേത്ര കവര്‍ച: അഞ്ചു വിരലടയാളങ്ങള്‍ ലഭിച്ചു
Apr 23, 2013, 20:01 IST
കാസര്‍കോട്: കൊറക്കോട്ട് നാഗരക്കട്ട ശ്രീ മല്ലികാര്‍ജുന ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം നടന്ന കവര്‍ചയ്ക്ക് പിന്നിലെന്നു സംശയിക്കുന്നവരുടെ അഞ്ചു വിരലടയാളങ്ങള്‍ ലഭിച്ചു. ഇവ ആരുടേതാണെന്നു കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് ക്ഷേത്ര കവര്‍ച നടന്നത്.
പൂട്ടു തതകര്‍ത്ത് ശ്രീകോവിലിനകത്തു കയറിയ കവര്‍ക്കാര്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒന്നരപ്പവന്‍ വീതം വരുന്ന രണ്ടുമാലകളും അരപ്പവന്‍ തൂക്കമുള്ള സ്വര്‍ണപൂവുമാണ് കവര്‍ന്നത്. സമീപത്തെ രക്തേശ്വരി ദൈവസ്ഥാനത്തിന്റെ രണ്ടു ഭണ്ഡാരങ്ങളും കവര്‍ന്നു. സ്റ്റീല്‍ ഭണ്ഡാരത്തില്‍ നിന്നുമാണ് മോഷ്ടാക്കളെന്നു സംശയിക്കുന്നവരുടെ വ്യക്തമായ വിരലടയാളങ്ങള്‍ ലഭിച്ചത്.
കുപ്രസിദ്ധ ക്ഷേത്ര കവര്‍ചക്കാരന്‍ ഉക്കാസ് ബഷീറിന്റേതാണ് വിരലടയാളമെന്ന് സംശയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ നിന്നും ഭണ്ഡാരത്തില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ ഉക്കാസ് ബഷീറിന്റേതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്നു മറ്റു മേഖലകളിലുള്ള കുറ്റവാളികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭണ്ഡാരത്തില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ ഇതിനു മുമ്പ് മോഷണക്കുറ്റത്തിന് അറസ്റ്റിലായവരുടേതല്ലെന്നും തെളിഞ്ഞിട്ടുണ്ട്.

Related News:
Keywords: Robbery, Temple, Gold, Price, Kasaragod, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.