ദേശീയപാത വികസനത്തിന് ക്ഷേത്ര സ്ഥലമെടുക്കുന്നതിനെതിരെ മനുഷ്യമതിലൊരുക്കി പ്രതിഷേധം; ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സത്യാഗ്രഹ സമരം
Jan 28, 2018, 20:01 IST
നീലേശ്വരം: (www.kasargodvartha.com 28.01.2018) ദേശീയപാത വികസനത്തിനായി പള്ളിക്കര പാലരെകീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്റെ സ്ഥലം ഏറ്റെടുക്കില്ലെന്നു ആധികാരികമായ ഉറപ്പ് അധികൃതരില്‍ നിന്നു ലഭിക്കുന്നതു വരെ സമര രംഗത്തുണ്ടാകുമെന്ന പ്രഖ്യാപനത്തോടെ ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസമായി മനുഷ്യമതില്‍ ഒരുക്കി നടത്തിയ സത്യാഗ്രഹ സമരം സമാപിച്ചു. സമാപന സമ്മേളനം നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ച നടന്ന വികസന സമിതി യോഗത്തില്‍ ക്ഷേത്രവിഷയം ഉന്നയിച്ചതു പ്രകാരം ഫെബ്രുവരി മൂന്നിനു നടക്കുന്ന ഉന്നതതല യോഗത്തില്‍ രമ്യമായ ഒരു പരിഹാരം ഒരുത്തിരിയുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് പി.അമ്പാടി അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ പി.രാധ, പൂരക്കളി കലാ അക്കാദമി പ്രസിഡന്റ് എന്‍.കൃഷ്ണന്‍, സെക്രട്ടറി ജനാര്‍ദനന്‍, രാജന്‍ ഇട്ടപ്പുറം, ക്ഷേത്ര സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, ജനറല്‍ കണ്‍വീനര്‍ പി. ദിനേശന്‍, ക്ഷേത്രകമ്മിറ്റി വൈസ് പ്രസിഡന്റ് എം.വി. ഭരതന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് എന്നിവര്‍ സമരപ്പന്തലിലെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Strike, National highway, Temple Protection Council against Highway development
< !- START disable copy paste -->