ബേക്കല്‍ കോട്ടയിലേക്കുള്ള റോഡ് വികസനത്തിന് ക്ഷേത്രകമാനം പൊളിക്കുന്നതിനെതിരെ ഭാരവാഹികള്‍ രംഗത്ത്
Jun 3, 2019, 18:06 IST
ഉദുമ: (www.kasargodvartha.com 03.06.2019) ചരിത്ര പ്രസിദ്ധവും ലോക ടൂറിസം കേന്ദ്രത്തില്‍ ഇടം നേടിയ ബേക്കല്‍ കോട്ടയിലേക്കുള്ള റോഡ് വികസനത്തിന് ക്ഷേത്രകമാനം പൊളിക്കുന്നതിനെതിരെ ക്ഷേത്രഭാരവാഹികള്‍ രംഗത്ത്. ബേക്കല്‍ കോട്ടയോടനുബന്ധിച്ചുള്ള മുഖ്യപ്രാണ ആഞ്ജനേയ ക്ഷേത്രത്തിന്റെ കവാടമാണ് വികസനത്തിന്റെ പേരില്‍ പൊളിക്കാന്‍ ശ്രമം നടത്തുന്നതെന്നാണ് ഭാരവാഹികളുടെ ആരോപണം.
58 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോട്ടക്കുന്ന് കെ എസ് ടി പി റോഡിന് സമാന്തരമായി ബേക്കല്‍ കോട്ടയിലേക്ക് കടന്നു പോകുന്ന റോഡിന് കുറുകെ കമാനം സ്ഥാപിച്ചത്. വലിയ വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ പ്രയാസമില്ലാത്ത വിധത്തിലാണ് അന്ന് കമാനം തീര്‍ത്തത്. ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങള്‍ക്ക് വഴി അറിയാനും ക്ഷേത്രത്തിന് തന്നെ മുതല്‍ കൂട്ടാവുന്ന കവാടം പൊളിച്ചു നീക്കാനുള്ള അധികൃതരുടെ ഈ നീക്കത്തിനെതിരെ ഭക്തജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
കവാടം നിലനിര്‍ത്തുകയോ അല്ലെങ്കില്‍ അതിന് സമാനമായ പുതിയ കവാടം നിര്‍മ്മിച്ചു തരണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. ഇത് പൂര്‍ണമായും അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ എഡിഎമ്മുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയാണുണ്ടായത്. ക്ഷേത്രകവാട സംരക്ഷണത്തിന് വേണ്ടി ഭക്തജനങ്ങള്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാനുള്ള നീക്കത്തിലാണ്.
ഒമ്പതിന് ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടക്കുന്ന് അയ്യപ്പ ഭജന മന്ദിരത്തില്‍ യോഗം ചേരും. തുടര്‍ന്ന് ആവശ്യമെങ്കില്‍ സമരുരിപാടികള്‍ക്ക് രൂപം കൊടുക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Bekal, Road, Temple office bearers against destroying temple arch for Road development
< !- START disable copy paste -->