കുളത്തിനരികില്‍ കണ്ടെത്തിയ നാഗവിഗ്രഹങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു; കളവ് മുതലാണെന്ന് സംശയം
Apr 4, 2015, 20:31 IST
കാസര്‍കോട്: (www.kasargodvartha.com 04/04/2015) വിദ്യാനഗര്‍ നെര്‍ക്കാളയില്‍ കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാഗ വിഗ്രഹങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കളവ് മുതലാണെന്ന സംശയത്തെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസന്റെ നിര്‍ദേശപ്രകാരം ടൗണ്‍ അഡീഷണല്‍ എസ്.ഐ അമ്പാടിയുടെ നേതൃത്വത്തിലുള്ള സംഘം വിഗ്രഹങ്ങളെ കസ്റ്റഡിയിലെടുത്തത്.
ഒരാഴ്ച മുമ്പാണ് വിഗ്രഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിനരികില്‍ നിന്നാണ് പാതി കുഴിച്ചിട്ടനിലയില്‍ വിഗ്രഹങ്ങളെ കണ്ടത്. നേരത്ത ബല്ലാള സമുദായ കുടുംബ സ്വത്തായിരുന്നു ഈസ്ഥലം.
പിന്നീട് ഏഴുപേര്‍ വിലക്കെടുക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ സ്വത്തിന്റെ പേരില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിഗ്രഹങ്ങള്‍ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലേക്ക് മാറ്റി. ഇവ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പുരാവസ്തു വകുപ്പിന് കൈമാറുമെന്ന് അഡിഷണല്‍ എസ്.ഐ അമ്പാടി പറഞ്ഞു.
പ്രാഥമീക നിഗമനത്തില്‍ കരിങ്കല്ലില്‍ പണിത പുതിയ വിഗ്രഹങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥലവുമായ ബന്ധപ്പെട്ട തര്‍ക്കത്തിനിടേ തെറ്റിദ്ധരിപ്പിക്കാന്‍ ആരെങ്കിലും കൊണ്ടു വച്ചതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Keywords : Kasaragod, Kerala, Police, Custody, Robbery, Statue.