പുനഃപ്രതിഷ്ഠാ കലശോത്സവം 15ന് തുടങ്ങും
Jun 13, 2012, 14:20 IST
ചെറുവത്തൂര്‍: താഴത്തെ മട്ടലായി ശ്രീരാമക്ഷേത്രം പുനഃപ്രതിഷ്ഠാ കലശോത്സവം 15ന് ആരംഭിക്കും. രാവിലെ പത്തിന് മേല്‍ മട്ടലായി മഹാശിവ ക്ഷേത്രത്തില്‍നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് നാലിന് ആഘോഷപരിപാടികള്‍ പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്മരണിക 'രാഘവീയം' പ്രകാശനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് ആറിന് ആധ്യാത്മിക പ്രഭാഷണം. വിവിധ ദിവസങ്ങളിലായി നാട്ടറിവ് പാട്ടുകള്‍, മാതൃസംഗമം, കലാസന്ധ്യ, ഗാനമേള, സംഗീതക്കച്ചേരി, സൗഹൃദ സംഗമം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയുണ്ടാകും. 22ന് രാവിലെ ഏഴിന് പുനഃപ്രതിഷ്ഠ. 24ന് സമാപന സമ്മേളനം മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും.
കലശോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ പി ദാമോദര പണിക്കര്‍, സി കുഞ്ഞിരാമന്‍, കെ രാധാകൃഷ്ണന്‍, പി എം പത്മനാഭന്‍, കെ ഉഗ്രന്‍, കെ വി കൃഷ്ണന്‍, പി ടി ഹരിഹരന്‍, എ വി കുഞ്ഞികൃഷ്ണന്‍, കെ രഘുനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Keywords: Kasaragod, Cheruvathur, Temple fest.