പുലിക്കുന്ന് ജഗദംബാ ദേവീക്ഷേത്ര ബ്രഹ്മകലശോത്സവം ആരംഭിച്ചു
Apr 3, 2012, 10:37 IST
കാസര്‍കോട്: പുലിക്കുന്ന് ശ്രീ ജഗദംബാ ദേവീക്ഷേത്രത്തിലെ നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശോത്സവ പരിപാടികള്‍ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചു. ഏപ്രില്‍ ഒമ്പതിന് ആഘോഷപരിപാടികള്‍ സമാപിക്കും. ചൊവ്വാഴ്ച രാവിലെ 8.30ന് മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. വൈകിട്ട് അഞ്ച് മണിക്ക് ആഘോഷകമ്മിറ്റി പ്രസിഡന്റ് ഹരിറായ കാമത്തിന്റെ അധ്യക്ഷതയില്‍ ധാര്‍മ്മിക സാംസ്‌കാരിക പരിപാടികള്‍ കര്‍ണാടക ഡപ്യൂട്ടി സ്പീക്കര്‍ യോഗീഷ് ഭട്ട് ഉദ്ഘാടനം ചെയ്യും. കര്‍ണാടക മന്ത്രി കൃഷ്ണ ജെ പലേമാര്‍ മുഖ്യാതിഥിയായിരിക്കും. രാത്രി ഒന്‍പത് മണിക്ക് കാഞ്ഞങ്ങാട് നൃത്താജ്ഞലി വിദ്യാലയത്തിലെ രഘുമാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്ത പരിപാടി അരങ്ങേറും.
Keywords: Temple fest, Kasaragod, Pulikunnu
Keywords: Temple fest, Kasaragod, Pulikunnu