city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുലിക്കുന്ന് ജഗദംബാ ദേവി ക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം

പുലിക്കുന്ന് ജഗദംബാ ദേവി ക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം
കാസര്‍കോട്: പുലിക്കുന്ന് ജഗദംബാ ദേവീ ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ മൂന്നിനാരംഭിക്കുന്ന ബ്രഹ്മകലശോത്സവം ഒമ്പതിന് സമാപിക്കും. എട്ടിന് രാവിലെ ക്ഷേത്രം തന്ത്രി ഉച്ചില പത്മനാഭയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠാകര്‍മ്മം നടക്കും. മഹാഗണപതി, ധര്‍മ്മശാസ്താവ്, ആഞ്ജനേയ പ്രതഷ്ഠകളും തുടര്‍ന്നു ബ്രഹ്മകലശാഭിഷേകവും നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ മുന്നിനു രാവിലെ ഗണപതിഹോമത്തോടെയാണ് ഉത്സവമാരംഭിക്കുന്നത്. തുടര്‍ന്ന് മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍നിന്നു കലവറ നിറക്കല്‍ ഘോഷയാത്രയും നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രത്തില്‍നിന്നു മഹാഗണപതി വിഗ്രഹ ഘോഷയാത്രയും നടക്കും.
ഒഡിയൂര്‍ ഗുരുദേവാനന്ദ സ്വാമികള്‍, മാനില സാമാധിപതി മോഹന്‍ദാസ് സ്വാമി, കൊണ്ടെവൂര്‍ നിത്യാനന്ദയോഗാശ്രമാധിപതി യോഗാനന്ദ സരസ്വതി, കൊല്യ മഠാധിപതി രമാനന്ദ സ്വാമിജി, കണ്ണൂര്‍ ചിന്മയാ മിഷന്‍ ആചാര്യ അപൂര്‍വാനന്ദ സരസ്വതി, എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി, വിവിക്താനന്ദ സരസ്വതി, പേജാവര്‍ മധാധിപതി വിശ്വേശതീര്‍ത്ഥ, സുബ്രഹ്മണ്യ മഠാധിപതി വിദ്യാപ്രസന്നതീര്‍ത്ഥ , അമൃതാനന്ദമഠം സ്വാമി അമൃതകൃപാനന്ദപൂരി, ഹൊറനാഡു ക്ഷേത്ര ധര്‍മ്മാധികാരി ദീമേശ്വര്‍ ജോഷി തുടങ്ങിയവര്‍ ഉത്സവ ദിവസങ്ങളില്‍ എത്തിച്ചേരും. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി, കെ.കെ. ബലറാം, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എ.കെ. കരുണാകരന്‍ മാസ്റ്റര്‍, എം.ബി. പുരാണിക്, സുനില്‍കുമാര്‍ കാര്‍ക്കള, ബായാര്‍ ഹിരണ്യ വെങ്കടേശ്വര ഭട്ട്, ഉബ്രംഗള സുഗുണ ബി. തന്ത്രി, അഡ്വ. ടി.കെ. സുധാകരന്‍, പ്രസിഡന്റ് രവീശതന്ത്രി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ ആധ്യാത്മിക പ്രഭാഷണം നടത്തും.
സാംസ്‌കാരിക പരിപാടികളില്‍ കന്നഡ ചലചിത്ര പിന്നണി ഗായകന്‍ രമേഷ്ചന്ദ്ര ബാംഗ്ലൂര്‍, കര്‍ണാടക ഡെ. സ്പീക്കര്‍ യോഗീഷ് ഭട്ട്, സംസ്ഥാന ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ, കൃഷ്ണ കെ. പാലേമാര്‍, മംഗലാപുരം എം.പി നളിനി കുമാര്‍ കട്ടീല്‍, പി. കരുണാകരന്‍ എം.പി, കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.എം കദംബന്‍ നമ്പൂതിരിപ്പാട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി, ജില്ലാകലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, ആനെമജെലു വിഷ്ണുഭട്ട് എന്നിവര്‍ സംബന്ധിക്കും. കലാപരിപാടികള്‍ എല്ലാ ദിവസവുമുണ്ടാകും. ഒന്നേ കാല്‍കോടി രൂപ ക്ഷേത്ര നിര്‍മ്മാണത്തിനു ചെലവഴിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കെ. ഹരിറായ കാമത്ത്, എസ്.ജെ. പ്രസാദ്, കെ.എന്‍. വേണൂഗോപാലന്‍, എ. ശ്രീനാഥ്, ഗണേഷ് അമൈ എന്നിവര്‍ സംബന്ധിച്ചു.


Keywords: kasaragod, Temple fest, Press meet

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia