city-gold-ad-for-blogger

പെരുന്നാളാഘോഷിക്കാന്‍ അനന്തപുരം പാര്‍ക്കിലെത്തിയ യുവാക്കളെ ആക്രമിച്ചു; 2 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 29.07.2014) പെരുന്നാളാഘോഷത്തിന് അനന്തപുരം പാര്‍ക്കിലെത്തിയ യുവാക്കളെ ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ രണ്ട് പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിയത്തടക്ക എസ്പി നഗറിലെ ബാദുഷ(17), റഷീദ്(17) എന്നിവരെയാണ് ഒരു സംഘം വടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് സംഭവം.  മൂന്ന് ബൈക്കുകളിലായെത്തിയ ഒമ്പത് പേര്‍ അനന്തപുരം പാര്‍ക്കിലെ നാലുകെട്ടിന്  സമീപത്ത് നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ ഇവിടെ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു സംഘം ഫോട്ടോ എടുക്കുന്നത് തടയുകയായിരുന്നു.

ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് മരവടികൊണ്ട് യുവാക്കളെ ആക്രമിച്ചത്. പരിക്കേറ്റ ബാദുഷയേയും റഷീദിനേയും കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തിയിരുന്നു.

കറുത്ത ടീഷര്‍ട്ട് ധരിച്ച ഒരാളും പച്ച ടീഷര്‍ട്ട് ധരിച്ച മറ്റൊരാളുമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പോലീസിനോടു വെളിപ്പെടുത്തി.
പെരുന്നാളാഘോഷിക്കാന്‍ അനന്തപുരം പാര്‍ക്കിലെത്തിയ യുവാക്കളെ ആക്രമിച്ചു; 2 പേര്‍ ആശുപത്രിയില്‍



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia