city-gold-ad-for-blogger

എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ് 'എന്‍കോര്‍ടെക്15' 20ന് തുടങ്ങും


കാസര്‍കോട്: (www.kasargodvartha.com 17/01/2015) എല്‍.ബി.എസ്. എഞ്ചിനീയറിഗ് കോളജിന്റെ ഈ വര്‍ഷത്തെ സാങ്കേതിക സമ്മേളനം 'എന്‍കോര്‍ടെക്15' 20, 21 തീയ്യതികളില്‍ നടക്കും. സമ്മേളനം 20ന് രാവിലെ 10ന് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കാലിഫോര്‍ണിയ സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ. ഡോ. ലക്ഷ്മി നരസിംഹന്‍ പ്രഭാഷണം നടത്തും. 

ഇരുനൂറോളം പ്രതിനിധികള്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കും. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരില്‍ നിന്നും ഗവേഷണ വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് പ്രബന്ധം അവതരിപ്പിക്കുക. ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഇലക്ട്രിക്കല്‍ സയന്‍സ്, മെക്കാനിക്കല്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലായി ഇന്ത്യയിലേയും വിദേശത്തെയും വിദഗ്ധര്‍ പ്രഭാഷണം നടത്തും.

കഴിഞ്ഞവര്‍ഷമാണ് എല്‍.ബി.എസില്‍ ദേശീയ സമ്മേളനം നടത്താന്‍ തുടങ്ങിയത്. ഓരോ അഞ്ചു വര്‍ഷം കൂടുംതോറും അന്തര്‍ദേശീയ സമ്മേളനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.നവാസ്, ഡോ. പ്രവീണ്‍ കോടോത്ത്, പ്രൊഫ. പ്രമോദ്, ശ്രീജേഷ്, സാമുവല്‍ പി.എം എന്നിവര്‍ സംബന്ധിച്ചു.
എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ് 'എന്‍കോര്‍ടെക്15' 20ന് തുടങ്ങും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia