city-gold-ad-for-blogger

കല്ല്യാണ മുടക്കികളെ കൊണ്ട് പൊറുതിമുട്ടി; ബോര്‍ഡ് സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കി

കല്ല്യാണ മുടക്കികളെ കൊണ്ട് പൊറുതിമുട്ടി; ബോര്‍ഡ് സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കി
അമ്പലത്തറ: പാറപ്പള്ളിയിലെ നിരവധി കുടുംബങ്ങളും വിവാഹ പ്രായമെത്തിയ യുവതീയുവാക്കളും കല്ല്യാണം മുടക്കികള്‍  മൂലം പൊറുതിമുട്ടി. നാട്ടില്‍ നടക്കുന്ന മിക്ക കല്ല്യാണാലോചനകള്‍ക്കും പാര വെക്കല്‍ ഇവര്‍ക്ക് ഹോബിയായി മാറി. നുണ പറഞ്ഞും കള്ളക്കഥകള്‍ മെനഞ്ഞും കല്ല്യാണം മുടക്കി ആത്മസംതൃപ്തിയടയുന്ന ഈ സംഘത്തില്‍ ചില വൃദ്ധന്മാര്‍ കൂടി ഉണ്ടെന്നതാണ് ഏറെ രസകരം.

ഈയിടെ ഗള്‍ഫില്‍ നിന്ന് വന്ന യുവാവിന്റെ കല്ല്യാണാലോചന രണ്ടുതവണയാണ് ഈ സംഘം മുടക്കിയത്. ഒടുവില്‍ സഹികെട്ട യുവാവ് കല്ല്യാണം ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് മടങ്ങുകയായിരുന്നു. നിരവധി പെണ്‍കുട്ടികളുടെ വിവാഹാലോചനകള്‍ക്ക് ഇക്കൂട്ടര്‍ പാര പണിതിട്ടുണ്ട്. കല്ല്യാണ പാര കൂടിവന്നതോടെ ഒരുസംഘം യുവാക്കള്‍ ഇതിനെതിരെ സംഘടിച്ചു. കല്ല്യാണ പാരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വെള്ളിയാഴ്ച രാവിലെ പാറപ്പള്ളിയില്‍ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നു.

'കല്ല്യാണ പാരക്കാരുടെ ശ്രദ്ധക്ക്, നിങ്ങളെ നാം തിരിച്ചറിയുന്നുണ്ട്, തിരുത്തുവാനുള്ള അവസാന അവസരം പാഴാക്കാതിരിക്കുക, ജീവിതത്തില്‍ മറക്കാനാവാത്ത ഭവിഷ്യത്ത് നിങ്ങള്‍ നേരിടേണ്ടിവരും, സ്വന്തം വീട്ടിലെ മക്കളെ കുറിച്ച് ആദ്യം ഓര്‍ക്കുക, ഫിത്ത്‌ന അത് നമ്മെ നാശത്തിലേക്ക് നയിക്കുന്നു, ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കുക, സമൂഹത്തിലും നാട്ടിലും ഒറ്റപ്പെടാതിരിക്കുക' ഇതാണ് ബോര്‍ഡിലെ മുന്നറിയിപ്പ്. ഈ മുന്നറിയിപ്പിലൂടെയെങ്കിലും കല്ല്യാണ പാരക്കാര്‍ മാളത്തിലൊളിക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഈ സംഘത്തില്‍പ്പെട്ട ചിലരെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്.

Keywords:  Marriage, House, Flex board, Ambalathara, Kasaragod, Kerala, Malayalam News, Kerala Vartha.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia