പാവപ്പെട്ട കുട്ടികള്‍ക്ക് യൂണിഫോം തുന്നി നല്‍കി അധ്യാപകര്‍ മാതൃകയായി
Oct 5, 2017, 11:26 IST
കുമ്പള:(www.kasargodvartha.com 05/10/2017) സ്‌കുളില്‍ നിന്നും നല്‍കിയ സൗജന്യ യൂണിഫോം തുന്നിയിടാന്‍ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികള്‍ക്ക് അധ്യാപകരുടെ കൈതാങ്ങ് സഹായകമായി. ഹേരൂര്‍ മീപ്പിരി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇരുപതോളം കട്ടികള്‍ക്കാണ് അവര്‍ക്ക് ലഭിച്ച രണ്ടു ജോഡി യൂണിഫോമുകള്‍ തുന്നികൊടുത്ത് അധ്യാപകര്‍ മാതൃക കാട്ടിയത്.
സ്‌കൂള്‍ അസംബ്ലിയില്‍ തുടര്‍ച്ചയായി യൂണിഫോം ധരിക്കാതെയെത്തിയ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക വിഷമം മനസിലാക്കിയ അധ്യാപകര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കൈകോര്‍ക്കുകയായിരുന്നു. ഹെഡ്മാസ്റ്റര്‍ സി.മനോജ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ.വി.ശ്രീനിവാസന്‍ ,അധ്യാപികമാരായ മിഥുല, റീന പയസ് എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ചേശ്വരം ബി.പി.ഒ.വിജയകുമാര്‍ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് അബ്ദുള്‍ റഹിമാന്‍ മീപ്പിരി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ടി.വി.രജനി എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, School, Teacher, Students, Inauguration, Kumbala, Uniform, Assembly, Teachers Provided uniform to poor children