തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതോടെ എയ്ഡഡ് അധ്യാപകന് ഉയര്‍ന്ന ശമ്പളമുള്ള ജോലിക്കുള്ള ഇന്റര്‍വ്യൂ നഷ്ടമായി; രോഷാകുലരായ അധ്യാപകര്‍ സ്‌കൂളില്‍ അനിശ്ചിതകാലസമരം തുടങ്ങി
Dec 20, 2017, 22:16 IST
ബന്തടുക്ക: (www.kasargodvartha.com 20.12.2017) തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതോടെ എയ്ഡഡ് അധ്യാപകന് നഷ്ടമായത് ഉയര്‍ന്ന ജോലിയും മറ്റ് ആനുകൂല്യങ്ങളുമുള്ള അധ്യാപന ജോലിയുടെ ഇന്റര്‍വ്യൂവിനുള്ള അവസരം. ഇതില്‍ പ്രതിഷേധിച്ച് എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ അനിശ്ചിതകാലസമരം തുടങ്ങി.
പടുപ്പിലെ പ്രമുഖ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളായ സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂളിലെ അധ്യാപകരാണ് സമരമാരംഭിച്ചത്. എല്‍ കെ ജി മുതല്‍ പത്താംതരം വരെ ആയിരത്തോളം വിദ്യാത്ഥികളാണ് ഈ സ്‌കൂളില്‍ പഠനം നടത്തുന്നത്. പരീക്ഷ അടുക്കാറായപ്പോള്‍ പഠനം പ്രതിസന്ധിയിലായത്് രക്ഷിതാക്കളിലും നാട്ടുകാരിലും ആശങ്ക സൃഷ്ടിച്ചു. 2011 മുതല്‍ ഇതേ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്ന സിജിന്‍ ജോസഫ് തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സ്‌കൂളധികൃതര്‍ക്ക് രണ്ടാഴ്ച മുമ്പ് അപേക്ഷ നല്‍കിയിരുന്നു. ഇത് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.
മാലി ദ്വീപിലെ ഒരു സ്‌കൂളില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന അധ്യാപക ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായിരുന്നു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതിനാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ മികച്ച പ്രതിഫലവും ആനുകൂല്യങ്ങളും ലഭിക്കാമായിരുന്ന തൊഴിലിനുള്ള അവസരം സിജിന് നഷ്ടപ്പെട്ടു. സി ഐ ടി യു നിയന്ത്രണത്തിലുള്ള കേരള അണ്‍എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് സ്റ്റാഫ് യൂണിയന്‍ യൂണിറ്റ് സെക്രട്ടറിയാണ് സിജിന്‍ ജോസഫ്. ഇതിലുള്ള വൈരാഗ്യമാണ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാതിരുന്നതിന് കാരണമെന്ന് ആരോപണമുണ്ട്. ശമ്പള വര്‍ധനവോ മറ്റ് ആവശ്യങ്ങളോ തങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും തികച്ചും ന്യായമായ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധമാണ് പണിമുടക്കിനു കാരണമെന്നും അധ്യാപകര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെ സമരം തുടരുമെന്ന് അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, school, Employees, Teachers protest in Sangeo central school paduppu < !- START disable copy paste -->

Keywords: Kasaragod, Kerala, news, Badiyadukka, school, Employees, Teachers protest in Sangeo central school paduppu