city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിംഖാന മേല്‍പറമ്പിന്റെ പ്രവര്‍ത്തനം മാതൃകാപരം: കെ. കുഞ്ഞിരാമന്‍ എം.എല്‍.എ

മേല്‍പറമ്പ്: (www.kasargodvartha.com 13.08.2014) കലാ - കായിക പരിപാടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സാമൂഹിക - വിദ്യാഭ്യാസ രംഗങ്ങളില്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന ജിംഖാന മേല്‍പറമ്പ് പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അഭിപ്രായപ്പെട്ടു. ജിംഖാന മേല്‍പറമ്പ് ചന്ദ്രഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി സ്‌കൂള്‍ മൈതാനത്ത് നിര്‍മിച്ച് നല്‍കിയ കൊടി മരം സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ അങ്കണത്തില്‍ നടത്തിയ പരിപാടിയില്‍ ചന്ദ്രഗിരി സ്‌കൂളില്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ അധ്യാപനം നടത്തിയ 11 അധ്യാപകരെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ആദരിച്ചു. തങ്ങളെ പഠിപ്പിച്ച അധ്യാപകരെ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിച്ച് ആദരിക്കാന്‍ മുമ്പോട്ട് വന്ന ജിംഖാന സാരഥികളെ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.

കഴിഞ്ഞ അധ്യയന വര്‍ഷം സ്‌കൂളില്‍ നിന്നും പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഗരീബ് നവാസ് മാക്കോട്, നയന കുമാരന്‍ ചെമ്പരിക്ക, പ്രത്യുഷ കീഴൂര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഅദുല്ല സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു.

നീണ്ട 22 വര്‍ഷം ചന്ദ്രഗിരി സ്‌കൂളില്‍ പടിപ്പിച്ചു അകാലത്തില്‍ വിട്ടു പിരിഞ്ഞ ഖദീജ ടീച്ചറെ ചടങ്ങില്‍ അനുസ്മരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഭ്രമം മാറ്റുന്നതിന് വേണ്ടി കാസര്‍കോട് ഹെല്‍ത്ത് ലൈനുമായി സഹകരിച്ചു ലഹരി വിരുദ്ധ ക്യാമ്പയിനും നടന്നു.

ജിംഖാന ഗള്‍ഫ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ അസീസ് സി.ബി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കല്ലട്ര അബുല്‍ കാദര്‍, ഇഖ്ബാല്‍ കല്ലട്ര, പരമേശ്വരി, കല്ലട്ര മാഹിന്‍ ഹാജി, വിപിന്‍ ബി, ഷരീഫ് ചെമ്പരിക്ക, മാധവന്‍ മാസ്റ്റര്‍, സൈഫുദീന്‍  മാക്കോട്, ഡോ. കായിഞ്ഞി, മോഹനന്‍ മാങ്ങാട്, നിയാസ് എം.എ,   യൂസുഫ് അബൂബക്കര്‍, ബഷീര്‍ മരവയല്‍, സലാം കൈനോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

റഹ്മാന്‍ കാടങ്കോട് സ്വാഗതവും ഇല്യാസ് പള്ളിപ്പുറം നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജിംഖാന മേല്‍പറമ്പിന്റെ പ്രവര്‍ത്തനം മാതൃകാപരം: കെ. കുഞ്ഞിരാമന്‍ എം.എല്‍.എ

Keywords : MLA, K.Kunhiraman MLA, Melparamba, Kasaragod, Club, Jimkhana. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia