കേന്ദ്രസര്‍വ്വകലാശാലയ്ക്കകത്ത് വിദ്യാര്‍ത്ഥികളെന്ന വ്യാജേന പുറമെ നിന്നും ആളുകളെത്തുന്നതായി അധ്യാപക സംഘടനയുടെ ആരോപണം; സുരക്ഷ ശക്തമാക്കണമെന്നും ആവശ്യം
Sep 14, 2018, 21:52 IST
പെരിയ: (www.kasargodvartha.com 14.09.2018) കേരള കേന്ദ്രസര്‍വ്വകലാശാലയ്ക്കകത്ത് വിദ്യാര്‍ത്ഥികളെന്ന വ്യാജേന പുറമെ നിന്നും ആളുകളെത്തുന്നതായും ഇത് സര്‍വ്വകലാശാലയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായുള്ള ആരോപണവുമായി അധ്യാപക സംഘടന രംഗത്ത്. അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഒഫ് കേരള ടീച്ചേഴ്‌സ് (ACUKT) ആണ് അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
ക്യാമ്പസില്‍ സമരം നടക്കുന്ന സമയത്ത് സര്‍വ്വകലാശയുമായി നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലാത്ത പരിസര പ്രദേശത്തു നിന്നുള്ള കോളജ്- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠനം പൂര്‍ത്തിയാക്കിയര്‍ എന്നിവരുടെ സാന്നിധ്യം ഉണ്ടാകുന്നതായി സംഘടന നല്‍കിയ പരാതിയില്‍ പറയുന്നു. മുഖംമൂടി ധരിച്ചും ചായംപൂഷിയുമാണ് അപരിചിതര്‍ ക്യാമ്പസില്‍ എത്തുന്നത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപ വില വരുന്ന പൊതുമുതല്‍ നശിപ്പിക്കപ്പെടാന്‍ ഇതു വഴി തെളിയിച്ചേക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കടന്നുകയറ്റത്തെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാനും സുരക്ഷ ശക്തമാക്കാനും കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അധ്യാപക സംഘടന രംഗത്ത് വന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Central University, Kasaragod, News, Students, Teachers, Teacher's committee's allegation against Central University issues