പെരിയ പോളിടെക്നിക്കില്‍ അധ്യാപകരെ നിയമിക്കുന്നു
May 21, 2012, 14:36 IST

പെരിയ: പെരിയയിലുള്ള കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികകളില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നതിന് പോളിടെക്നിക്ക് കോളേജില്‍ ഇന്റര്‍വ്യൂ നടത്തുന്നു. കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ ഒഴിവുകളിലേക്ക് 23ന് 11 മണിക്കും കണക്കിന് 25ന് 11 മണിക്കും ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ളീഷ് ഒഴിവുകളേക്ക് 26ന് 11 മണിക്കും ഡമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികയിലേക്ക് 28നും ഇന്റര്‍വ്യൂ നടത്തും. മെക്കാനിക്കല്‍ ബ്രാഞ്ചില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ - സ്മിത്തി, ടര്‍ണിംഗ് ഒന്നുവീതം ഒഴിവുകളും, ട്രേഡ്സ്മാന്‍ - ടര്‍ണിംഗ്, കാര്‍പ്പെന്ററി, ഷീറ്റ്മെറ്റല്‍ എന്നിവയില്‍ ഒന്നുവീതവുമാണ് ഒഴിവുകള്‍ ഉള്ളത്.
കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ലക്ചറര്‍മാരായി നിയമിക്കുന്നതിന് അതാത് വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി ടെക് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ഇംഗ്ളീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാത്ത മാസ്റര്‍ ബിരുദം ഉണ്ടായിരിക്കണം.
മെക്കാനിക്കല്‍ ബ്രാഞ്ചില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടറെയും, ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ സ്മിത്തി, ടര്‍ണിംഗ് ഓഴിവുകളിലക്ക് നിയമിക്കുന്നതിന് 60 ശതമാനത്തില്‍ കുറയാതെ ഈ ബ്രാഞ്ചില്‍ ഡിപ്ളോമ ഉണ്ടായിരിക്കണം.
Keywords: Teacher, Vacancy, Periya Polytechnic, Kasaragod