Obituary | മൊഗ്രാൽ പുത്തൂർ ഗവ. സ്‌കൂളിലെ യുവ അധ്യാപകൻ ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചു; വിടവാങ്ങിയത് കോഴിക്കോട് സ്വദേശി
ബൈകും പികപ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു
കോഴിക്കോട്: (KasaragodVartha) മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ യുവ അധ്യാപകൻ ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചു. മുക്കം കക്കാട് എടത്തിലിലെ റിശാദ് (40) ആണ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാൻ മുക്കത്തെ അഗസ്ത്യൻ മുഴി സെൻ്റ് ജോസഫ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഇതിന് പിന്നാലെ അബോധാവസ്ഥയിലാവുകയായിരുന്നു.
ബോധം വീണ്ടെടുക്കാൻ വൈകിയതിനാൽ പിറ്റേന്ന് ഉച്ചയോടെ കോഴിക്കോട്ടെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൊഗ്രാൽ പുത്തൂർ സ്‌കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായാണ് പ്രവർത്തിച്ചിരുന്നത്. മുൻ പഞ്ചായത് മെമ്പർ എടത്തിൽ അബ്ദുർ റഹ്‌മാന്റെ മകനാണ്.
അധ്യാപകന്റെ അപ്രതീക്ഷിതവിയോഗം സഹപ്രവർത്തകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും കണ്ണീരിലാഴ്ത്തി. ആത്മാർത്ഥതയും അർപ്പണബോധവും സൽസ്വഭാവവും കൊണ്ട് എല്ലാവരുടേയും മനം കവർന്ന അധ്യാപകനായിരുന്നു. താൻ സേവനം ചെയ്യുന്ന സ്കൂളിന്റെ ഉന്നമനത്തിനും വിജയശതമാനത്തിനും നിരന്തരം പരിശ്രമിച്ച വ്യക്തി കൂടിയായിരുന്നു റിശാദ് മാസ്റ്ററെന്ന് പിടിഎ ഭാരവാഹികൾ പറയുന്നു.