Snake Bite | സ്‌കൂളിൽ ഓണാഘോഷത്തിനിടെ അധ്യാപികക്ക് പാമ്പ് കടിയേറ്റു
Updated: Sep 13, 2024, 19:18 IST
Photo: Arranged
● പാമ്പിനെ പിടികൂടി ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.
● പാമ്പ് വിഷമില്ലാത്തതാണെന്ന് സ്ഥിരീകരിച്ചു.
● അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീലേശ്വരം: (KasaragodVartha) ഓണാലോഷത്തിനിടെ സ്‌കൂള്‍ വരാന്തയില്‍ നിന്ന് അധ്യാപികക്ക് പാമ്പ് കടിയേറ്റു. രാജാസ് ഹയര്‍ സെകൻഡറി സ്‌കൂള്‍ അധ്യാപിക മടിക്കൈ ബങ്കളത്തെ വിദ്യക്കാണ് വെള്ളിയാഴ്ച രാവിലെ പാമ്പ് കടിയേറ്റത്.
അധ്യാപിക കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. കടിച്ച പാമ്പിനെ പിടികൂടി ഫോറസ്റ്റ് അധികൃതരെ വിവരമറിച്ചു. പരിശോധയില്‍ വിഷമില്ലാതെ പാമ്പാണ് കടിച്ചതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
സ്‌കൂളും പരിസരങ്ങളും വൃത്തിയായി കിടന്നിരുന്നുവെന്നും എന്നാൽ എങ്ങനെയാണ് പാമ്പ് ക്ലാസ് മുറിയിലെത്തിയതെന്നതിൽ വ്യക്തതയില്ലെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്.
#snakebite #schoolincident #keralanews #Nileshwaram #Onam #teacherinjure