വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍
Apr 6, 2016, 10:57 IST
കുമ്പള: (www.kasargodvartha.com 06.04.2016) മദ്രസാവിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മദ്രസാ അദ്ധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. ഇരിക്കൂര്‍ സ്വദേശിയായ അബ്ദുല്ലയെയാണ് (46) കുമ്പള പോലീസ് അറസ്റ്റുചെയ്തത്.
കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയിലെ വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍കുട്ടികളെ ഇതേ മദ്രസയില്‍ അദ്ധ്യാപകനായിരുന്ന അബ്ദുല്ല പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഒരുമാസം മുമ്പാണ് സംഭവം. പീഡനവിവരം പുറത്തുവന്നതോടെ ഇയാള്‍ കുമ്പളയില്‍ നിന്നും മുങ്ങുകയായിരുന്നു. പതിനഞ്ച് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളെയാണ് അബ്ദുല്ല പീഡിപ്പിച്ചത്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഒളിവില്‍ കഴിയുകയായിരുന്ന അബ്ദുല്ലയെ പിടികൂടുന്നതിനായി ഇരിക്കൂറില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയാണ് അബ്ദുല്ലയെ പോലീസ് പിടികൂടിയത്. പ്രതിയെ ഉച്ചയോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ മറ്റുപല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു.
Keywords: Molestation, Students, Teacher, arrest, Kumbala, madrasa, Police, kasaragod,