യുവാക്കളും സന്നദ്ധസംഘടനകളും രക്തദാനത്തിനായി മുന്നോട്ട് വരണം: ടി.ഇ. അബ്ദുല്ല
Apr 21, 2015, 17:15 IST
കാസര്‍കോട്: (www.kasargodvartha.com 21/04/2015) അത്യാസന്ന നിലയിലാകുന്ന രോഗികള്‍ക്ക് രക്തം നല്‍കുന്നതിന് വേണ്ടി യുവാക്കളും സന്നദ്ധസംഘടനകളും ക്ലബുകളും മുന്നോട്ട് വരണമെന്ന് നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല പറഞ്ഞു. കാസര്‍കോട് ബ്ലഡ് ബാങ്കില്‍ രക്തത്തിന്റെ കുറവ് പരിഹരിക്കാന്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നടത്തിയ രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസന്‍ മുഖ്യാതിഥിയായി.
കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡണ്ട് ഡോ. വി. സുരേഷ്, സെക്രട്ടറി ഡോ. ബി.ജി. രമേശ്, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ ഡോ. സുനില്‍ ചന്ദ്രന്‍, സൂപ്രണ്ട് ഡോ. കെ.നാരായണ നായക്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജമാലുദ്ദീന്‍, ഐ.എം.ഒ സെക്രട്ടറി ഡോ. ചിത്തരഞ്ജന്‍, ഡോ. കുഞ്ഞിരാമന്‍ എന്നിവര്‍ രക്തദാന പരിപാടിക്ക് നേതൃത്വം നല്‍കി. ബ്ലഡ് ബാങ്ക് ഓഫീസര്‍ ഡോ. പി.എ. ഷറീന രക്തം ശേഖരിച്ചു. ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസനും രക്ത ദാനത്തില്‍ പങ്കാളിയായി.
Related News:
ജില്ലയിലെ രക്തബാങ്കുകളില്‍ രക്തം കിട്ടാനില്ല; ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച രക്തം നല്‍കും
Keywords: Kasaragod, Kerala, T.E Abdulla, Youth, Club, Blood donation, Doctors, T.E. Abdulla inaugurates Blood donation camp.
Advertisement: