city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാറാ­നൊ­രു മന­സ്സ് വ­ളരാ­നൊ­രു തീ­രു­മാ­നം ടി.സി.ഐ. പഠന സം­ഗ­മം 8ന്

മാറാ­നൊ­രു മന­സ്സ് വ­ളരാ­നൊ­രു തീ­രു­മാ­നം ടി.സി.ഐ. പഠന സം­ഗ­മം 8ന്
കാസര്‍­കോട്: സ­ന്ന­ദ്ധ സം­ഘ­ട­നയാ­യ സ്വ­രാ­ജ് കാസര്‍­കോ­ട്, പ­രി­ശീ­ല­ന ഏ­ജന്‍­സിയാ­യ ഫ്ര­ണ്ട് ലൈന്‍, കാസര്‍­കോ­ട് ഗ­വ. കോ­ളേ­ജ് എന്‍.എ­സ്.എസ്. യൂ­ണി­റ്റ് എ­ന്നി­വ­യു­ടെ സം­യു­ക്താ­ഭി­മു­ഖ്യ­ത്തില്‍ സെ­പ്­തം­ബര്‍ എട്ട്, ഒമ്പത് തീ­യ്യ­തി­ക­ളില്‍ കാസര്‍­കോ­ട് ഗ­വ. കോ­ളേ­ജില്‍ 'മാറാ­നൊ­രു മന­സ്സ് വ­ളരാ­നൊ­രു തീ­രു­മാ­നം' എ­ന്ന ആശ­യം കേ­ന്ദ്രീ­ക­രി­ച്ച് ടി.സി.ഐ. പഠന സംഗ­മം സം­ഘ­ടി­പ്പി­ക്കു­ന്നു.

ജ­ര്‍­മന്‍ മ­ന:ശാ­സ്­ത്ര­ജ്ഞയാ­യ റൂ­ത്ത് സി കോണ്‍ ആ­വി­ഷ്­ക്ക­രി­ച്ച മ­ന:ശാ­സ്­ത്ര സ­മീ­പ­ന­മാ­ണ് ടി.സി.ഐ. ഹ്യൂ­മ­നി­സ്റ്റി­ക്ക് സൈ­ക്കോ­ള­ജി­യു­ടെ ഭാ­ഗ­മാ­യ ടി.സി.ഐ. മ­നു­ഷ്യ മ­ന­സ്സി­ന്റെ ക­ഴി­വുക­ളെ വി­ക­സി­പ്പി­ക്കു­ന്ന­തിലും സാ­മൂഹി­ക ചു­റ്റു­പാ­ടുക­ളെ സ്വാ­ധീ­നി­ക്കു­ന്ന­തിലും വ്യ­ക്തി­കള്‍­ക്ക് പ്രാ­പ്­തി നല്‍­കു­ന്ന ഒ­രു ജീ­വി­ത­രീ­തി കൂ­ടി­യാണ്. സാ­മൂഹി­ക വി­ക­സ­ന­ത്തി­ലെ ഏ­റ്റവും പ്ര­ധാ­ന­പ്പെ­ട്ട ഘ­ട­കമാ­യ മാ­നസി­ക ശാ­ക്തീ­ക­ര­ണ­ത്തി­നാ­ണ് ടി.സി.ഐ. ഊ­ന്നല്‍ നല്‍­കു­ന്ന­ത്.

എട്ടിന് രാവിലെ ഗവ.കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കു­ന്ന പ­രി­പാടി ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകുന്നേരം 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, അര്‍­ജുനന്‍ തായലങ്ങാടി, പ്രൊഫ. എം ശ്രീനാഥ്, മുഹമ്മദലി, പി.കെ. ലാല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Kasaragod, NSS, Govt.college, T.E. Abdulla, Kerala, T.C.I. Padana Sangamam, Press Meet

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia