city-gold-ad-for-blogger

നികുതി വര്‍ധിപ്പിച്ചു: ടൂറിസ്റ്റ് ബസ് സര്‍വീസ് പ്രതിസന്ധിയില്‍

കാസർകോട്‌:(kasargodvartha.com 22.03.2014) മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്നു കേരളത്തിലേക്കുള്ള ആള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ നികുതി കുത്തനെ വര്‍ധിപ്പിച്ചു.

മൂന്നു മാസത്തേക്കു 34 സീറ്റുള്ള ബസിന് ഏര്‍പ്പെടുത്തിയിരുന്ന 52,000 രൂപ 2,04,000 രൂപയായാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. സ്ലീപ്പര്‍ ബസ്സുകള്‍ക്ക് 30 സീറ്റിന് മൂന്നുമാസത്തേയ്ക്കുണ്ടായിരുന്ന 46,000 രൂപ നികുതി 2,17,000 രൂപയായി വര്‍ധിപ്പിച്ചു. വര്‍ധനവ് ഏപ്രല്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് അമിതമായി ഏര്‍പ്പെടുത്തിയ നികുതി വര്‍ധനവ് ടൂറിസ്റ്റ് ബസ് സര്‍വീസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം 34 സീറ്റുള്ള അതേ ബസുകള്‍ക്ക് കര്‍ണാടകയില്‍ 1,04,000 രൂപയാണ് ടാക്‌സ്. കാര്‍ണാടകയില്‍ നിന്നും കേരളത്തിലും തിരിച്ചും സര്‍വീസ് നടത്തുന്ന 34 സീറ്റുള്ള ടൂറിസ്റ്റ് ബസിന് വര്‍ധനവനുസരിച്ച് മൂന്ന് മാസത്തേക്ക് 3,21,000 രൂപ നികുതി നല്‍കേണ്ട അവസ്ഥയായിരിക്കുകയാണ്.

കേരളത്തില്‍ നിന്ന് അന്യ സംസ്ഥാനത്തേക്കുള്ള ബസ്സുകള്‍ക്കും സംസ്ഥാനത്തിനകത്തും സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കും കേരള സര്‍ക്കാര്‍ നികുതി കുത്തനെ വര്‍ധിപ്പിച്ചു. നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി മൂലം സ്വകാര്യ ടൂറിസ്റ്റ് ബസ് സര്‍വീസ് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

നികുതി വര്‍ധിപ്പിച്ചു: ടൂറിസ്റ്റ് ബസ് സര്‍വീസ് പ്രതിസന്ധിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords:  Malayalam News, Kasaragod, Tax, Tourism, Bus, Mumbai, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia