കൈ വെന്തിട്ടും ഗ്യാസ് ടാങ്കര്‍ ചോരാന്‍ വിടാതെ നാടിനെ രക്ഷിച്ച റോബര്‍ട്ടിന് ബ്രദേഴ്‌സ് കുമ്പളയുടെ പാരിതോഷികം
Dec 7, 2014, 10:43 IST
കുമ്പള: (www.kasargodvartha.com 07.12.2014) ഷിറിയയില്‍ അപകടത്തില്‍ പെട്ട ഗ്യാസ് ടാങ്കറിലെ ചോര്‍ച്ച കൈ കൊണ്ട് അടച്ച് പിടിച്ച് നാടിന്റെ രക്ഷകനായ ഡ്രൈവറെ ബ്രദേഴ്‌സ് കുമ്പള പ്രവര്‍ത്തകര്‍ പാരിതോഷികം നല്‍കി അനുമോദിച്ചു. കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡ്രൈവര്‍ റോബര്‍ട്ടിന് സംഘടനയുടെ പാരിതോഷികം കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് കൈമാറി. ചോര്‍ച്ച തടയുന്നതിനിടെ റോബര്‍ട്ടിന്റെ ഇടതു കൈ വെന്തുപോയിരുന്നു.
തന്റെ കൈ പൊള്ളിയിട്ടും ഗ്യാസ് ചോരാന്‍ അനുവദിക്കാതെ നാടിനെ രക്ഷിക്കുകയായിരുന്നു റോബര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കുമ്പള ഷിറിയയില്‍ ഗ്യാസ് ടാങ്കര്‍ ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
പൊട്ടിയ പ്രഷര്‍ മീറ്റര്‍ പൈപ്പിലൂടെ ഗ്യാസ് പുറത്തേക്ക് വരുന്നത് റോബര്‍ട്ട് കൈകൊണ്ട് അടച്ചു പിടിച്ച് തടയുകയായിരുന്നു. പിന്നീട് അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുമ്പള പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയ ശേഷമാണ് റോബര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ സന്നദ്ധനായത്.
തിരിച്ചിറപ്പള്ളി മുകവന്നൂര്‍ സ്വദേശിയായ റോബര്‍ട്ട് രണ്ടു വര്‍ഷമായി ടാങ്കര്‍ ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടം നടന്ന ഉടന്‍ തന്റെ ജീവന്‍ പോലും പണയപ്പെടുത്തി ഗ്യാസ് ചോര്‍ച്ച തടഞ്ഞ റോബര്‍ട്ടിന്റെ ധീരതയും മഹാമനസ്‌കതയും ഒന്നു കൊണ്ടു മാത്രമാണ് സംഭവിക്കുമായിരുന്ന വന്‍ ദുരന്തം ഒഴിവായത്.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ സാധാരണ ഗതിയില്‍ ഡ്രൈവര്‍മാര്‍ തടിതപ്പുന്ന ഒരു സ്ഥിതി നിലനില്‍ക്കുന്ന നാട്ടിലാണ് റോബര്‍ട്ട് മറിഞ്ഞ ലോറിയില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റ് ടാങ്കര്‍ ചോരുന്നുണ്ടോയെന്ന് അന്വേഷിക്കുകയും ചോര്‍ച്ചയുണ്ടെന്നറിഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ആ ഭാഗം തന്റെ കൈകൊണ്ട് അടച്ചു പിടിക്കുകയും ചെയ്ത് നാടിന്റെ രക്ഷകനായത്.
റോബര്‍ട്ടിന് ആശുപത്രിയിലെത്തി പാരിതോഷികം സമ്മാനിച്ച ചടങ്ങില്‍ ബ്രദേഴ്‌സ് കുമ്പള ഭാരവാഹികളായ അസീസ് കളത്തൂര്‍, കെ.വി. യൂസുഫ്, സത്താര്‍ ആരിക്കാടി, അബ്ബാസ് അലി, നാഗേഷ് കര്‍ള, എം.പി. ഖാലിദ്, അഷ്‌റഫ് കര്‍ള, സിദ്ദീഖ് ദണ്ഡഗോളി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മോഡിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം; മമതയും ഒമര്‍ അബ്ദുല്ലയും പങ്കെടുക്കില്ല
Keywords: Kasaragod, Kerala, Kumbala, Brothers, Gas, Tanker-Lorry, Accident, Injured, DYSP, Tanker truck driver Robert felicitated.
Advertisement: