കുമ്പളയില്‍ മറിഞ്ഞ ഗ്യാസ് ടാങ്കറില്‍ നിന്നും ഇന്ധനം മാറ്റി; ഗതാഗതം പുനഃസ്ഥാപിച്ചു
Dec 5, 2014, 20:12 IST
കുമ്പള: (www.kasargodvartha.com 05.12.2014) കുമ്പള ഷിറിയ പാലത്തിന് സമീപം മറിഞ്ഞ ഗ്യാസ് ടാങ്കറില്‍ നിന്നും ഇന്ധനം മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയായി. അപകടം നടന്ന് 18 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത്. ഇതോടെ ദേശീയ പാതവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.
വ്യാഴാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു മംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് ഗ്യാസുമായി പോവുകയായിരുന്നു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇതേ തുടര്‍ന്ന് ദേശീയപാത അടച്ചിടുകയും ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പരിസരത്തെ വീടുകളില്‍നിന്നും ആളുകളെ മാറ്റുകയും ചെയ്തിരുന്നു.
മറിഞ്ഞ ടാങ്കറിലെ ചോര്‍ച്ച അടച്ചശേഷം ശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ഗ്യാസ്, ടാങ്കറില്‍നിന്നും മാറ്റുന്നതിനാല്‍ ദേശീയ പാതവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിരുന്നില്ല. ഉച്ചയോടെ ഇന്ധനം മാറ്റിയശേഷം ഗതാഗതം പുനഃസ്ഥാപിക്കുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇന്ധനം മാറ്റുന്ന പ്രക്രിയ വൈകിട്ട് ആറ് മണിവരെ നീണ്ടു.
അപകടം നടന്ന സ്ഥലത്ത് ഇപ്പോഴും ജാഗ്രത പാലിച്ചു വരികയാണ്. രാത്രിയോടെ വെള്ളം ചീറ്റി ഗ്യാസിന്റെ സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ഗ്യാസ് ടാങ്കര്‍ അപകടം: വന്‍ ദുരന്തം ഒഴിവാക്കിയത് ഡ്രൈവറുടെ അവസരോചിത

ഇടപെടല്‍വാതകചോര്‍ച്ച നിയന്ത്രണ വിധേയമാക്കി, ദേശീയ പാതയില്‍ ഉച്ചവരെ ഗതാഗത നിയന്ത്രണം
കുമ്പള ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ട്രക്ക് മറിഞ്ഞ് വാതക ചോര്‍ച്ച
Keywords : Kasaragod, Kerala, Kumbala, Gas, Tanker-Lorry, Accident, Shiriya Bridge.