മറിഞ്ഞ ഗ്യാസ് ടാങ്കറില്‍ നിന്നും ഇന്ധനം മാറ്റിത്തുടങ്ങി
Dec 5, 2014, 10:29 IST
കുമ്പള: (www.kasargodvartha.com 05.12.2014) കുമ്പള ശിറിയ ദേശീയ പാതയില്‍ ആരിക്കാടി പാലത്തിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്ന ജോലി ആരംഭിച്ചു. മംഗലാപുരം ഓയില്‍ കമ്പനിയില്‍ നിന്നും വിദഗ്ദരെത്തിയാണ് ഇന്ധനം മാറ്റുന്നത്.
അപകടമുണ്ടായപ്പോള്‍ തന്നെ ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തിയിരുന്നു. തൊട്ടടുത്ത് തന്നെ പെട്രോള്‍ പമ്പ് ഉണ്ടായിരുന്നതിനാല്‍ ദുരന്തത്തിന്റെ സാധ്യത ഇരട്ടിച്ചിരുന്നു. അപകടം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ മംഗലാപുരത്ത് നിന്നും വിദഗ്ദരെത്തി പുലര്‍ച്ചയോടെ ചോര്‍ച്ച അടക്കുകയായിരുന്നു. ഇതിന് ശേഷമാണ് വെള്ളിയാഴ്ച രാവിലെയോടെ മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം മാറ്റിത്തുടങ്ങിയത്.
തൊട്ടടുത്ത് കൂടി റെയില്‍വേ പാളം കടന്നു പോകുന്നതിനാല്‍ രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ട്രെയിനുകള്‍ കടന്നു പോകുന്നതും നിര്‍ത്തി വെച്ചിരുന്നു. വാതകച്ചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയ ശേഷം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. പോലീസ് നല്‍കിയ അറിയിപ്പിനെ തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ ട്രെയിനുകള്‍ കാസര്‍കോട്ടും മംഗളൂരിലുമായി നിര്‍ത്തിയിട്ടത്.
അപകടം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള 50 ഓളം വീടുകളിലെ കുടുംബങ്ങളെ അധികൃതര്‍ അവിടെ നിന്നും മാറ്റിയിരുന്നു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ചരക്ക് ലോറികള്‍ ഉള്‍പെടെ നൂറു കണക്കിന് വാഹനങ്ങള്‍ കാസര്‍കോട് മുതല്‍ കുമ്പള-ഉപ്പള ഭാഗങ്ങളില്‍ വരെ നിര്‍ത്തിയിട്ടിരിക്കുകയാണ്.
അപകടം കണക്കിലെടുത്ത് ഉച്ച വരെ കാസര്‍കോട്-കുമ്പള ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read:
റോഹ്തക് സഹോദരിമാര്‍ക്ക് ധീരതയ്ക്കുള്ള പുരസ്ക്കാരം ലഭിക്കില്ല
Keywords: Kasaragod, Kerala, Gas, Tanker-Lorry, Accident, Kumbala, National highway, Tanker truck accident: gas to be moved another tank.
Advertisement: