ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
Oct 10, 2016, 17:32 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10.10.2016) ഞാണങ്കൈയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് അപകടം. മംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് ഗ്യാസുമായി പോവുകയായിരുന്ന ടി എന്‍ 30 എ ബി 1399 ലോറിയാണ് അപകടത്തില്‍ പെട്ടത്.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. ലോറി ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗ്യാസ് ചോര്‍ച്ച ഉള്ളതായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചെറുവത്തൂര്‍ ദേശീയ പാതയില്‍ ഇപ്പോള്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചെറിയ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.
Keywords : Kasaragod, Kerala, Accident, Tanker-Lorry, Cheruvathoor, Highway.