പൊയ്‌നാച്ചിയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്; പ്രതിഷേധവുമായി നാട്ടുകാര്‍
Sep 17, 2015, 19:00 IST
പൊയ്‌നാച്ചി: (www.kasargodvartha.com 17/09/2015) ദേശീയ പാതയില്‍ പൊയ്‌നാച്ചിയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പ്രകോപിതരായ നാട്ടുകാര്‍ പ്രതിഷേധം നടത്തി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
കണ്ണൂരില്‍ ഇന്ധനം ഇറക്കി മംഗളൂരുവിലേക്ക് തിരിച്ചുപോവുകയായിരുന്ന ടാങ്കര്‍ ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഈ ഭാഗത്ത് സ്ഥിരമായി അപകടം നടക്കുന്നുവെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Keywords : Poinachi, Accident, Tanker-Lorry, Bike, Injured, Hospital, Natives, Protest, Police.