അപകട വളവില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു, പിന്നാലെയെത്തിയ കാറും മറ്റൊരു ടാങ്കറും കൂട്ടിയിടിച്ചു; ദേശീയപാതയില്‍ ഗതാഗത സ്തംഭനം
Oct 7, 2017, 16:42 IST
ചെര്‍ക്കള: (www.kasargodvartha.com 07.10.2017) അപകട വളവായ ബേവിഞ്ചയില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു. പിന്നാലെയെത്തിയ കാറും മറ്റൊരു ടാങ്കറും കൂട്ടിയിടിച്ച് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച വൈകീട്ട് 4.17 മണിയോടെയാണ് സംഭവം. എറണാകുളത്ത് കെമിക്കല്‍ ഇറക്കിവരികയായിരുന്ന ടാങ്കര്‍ ലോറിയാണ് റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടമുണ്ടായതോടെ ഇതിന് പിന്നാലെ വന്ന ഒരു കാറും മറ്റൊരു ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്‌ഐ കെ പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗതാഗത തടസം നീക്കാനുള്ള ശ്രമം നടത്തിവരികയാണ്. ബേവിഞ്ച വളവില്‍ അടിക്കടി ടാങ്കര്‍ ലോറികളും മറ്റു വാഹനങ്ങളും മറിയുന്നത് പതിവായിരിക്കുകയാണ്.
ഇന്ധനം ഇറക്കിവരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ജീവനക്കാരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെത്തിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Cherkala, news, Car, Tanker-Lorry, National highway, Bevinja, Tanker lorry accident; Traffic interrupted.
< !- START disable copy paste -->