ഗ്യാസ് ടാങ്കര്‍ അപകടം: വന്‍ ദുരന്തം ഒഴിവാക്കിയത് ഡ്രൈവറുടെ അവസരോചിത ഇടപെടല്‍
Dec 5, 2014, 15:21 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2014) ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ വന്‍ ദുരന്തം ഒഴിവാക്കിയത് ഡ്രൈവറുടെ അവസരോചിത ഇടപെടല്‍. സ്വന്തം സുരക്ഷ പോലും പരിഗണിക്കാതെയാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി റോബര്‍ട്ട് ഒരു നാടിനെ രക്ഷിക്കാന്‍ തയ്യാറായത്.
കുഴിയില്‍ വീണ ടാങ്കറിനകത്ത് നിന്ന് അപകടമൊന്നും കൂടാതെ തന്നെ തൃച്ചി മണപ്പാറ സ്വദേശികളായ ഡ്രൈവര്‍ റോബര്‍ട്ടും സഹായി ആന്റണിയും രക്ഷപ്പെട്ടിരുന്നു. ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട വിവരം പോലീസിനും ഫയര്‍ഫോഴ്‌സിനും നല്‍കുന്നതിനിടെയാണ് ടാങ്കറിലെ വാതക ചോര്‍ച്ച ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. വാഹനത്തിലുണ്ടായിരുന്ന എംസീല്‍ ചോര്‍ച്ചയുള്ള ഭാഗത്ത് കയ്യുറപോലും ധരിക്കാതെ അടച്ചുപിടിച്ചു.
ഫയര്‍ഫോഴ്‌സും പോലീസും എത്തുമ്പോഴേക്കും ചോര്‍ച്ചയുള്ള ഭാഗം അടച്ചുപിടിച്ച റോബര്‍ട്ടിന്റെ കൈക്ക് സാരമായി പൊള്ളലേറ്റിരുന്നു. പോലീസ് എത്തിയാണ് ഇദ്ദേഹത്തെ കുമ്പളയിലെ ജില്ലാ കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
മറിഞ്ഞ ഗ്യാസ് ടാങ്കറില്‍ നിന്നും ഇന്ധനം മാറ്റിത്തുടങ്ങി
Keywords: Driver, Kasaragod, Kerala, Gas, Tanker-Lorry, Accident, Kumbala, National highway, Tanker truck accident.
Advertisement: