city-gold-ad-for-blogger

ബേവിഞ്ചയില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു; അപകടമൊഴിവായത് തലനാരിഴക്ക്

ചെര്‍ക്കള: (www.kasargodvartha.com 15.09.2014) ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മണ്‍ഭിത്തിയില്‍ ഇടിച്ചു നിന്നു. അപകടമൊഴിവായത് തലനാരിഴക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ബേവിഞ്ച സ്റ്റാര്‍ നഗറിലാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്നും തമിഴ്‌നാട് ഈറോഡിലേക്ക് പോവുകയായിരുന്ന ടി.എന്‍ 28 എ.ക്യൂ 1119 നമ്പര്‍ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.

മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ലോറി റോഡിന്റെ ഇടത് വശത്തെ മണ്‍ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ലോറി വലതു വശത്തേക്കാണ് നീങ്ങിയിരുന്നതെങ്കില്‍ വലിയ കൊക്കയിലേക്ക് വീണ് വന്‍ ദുരന്തം സംഭവിക്കുമായിരുന്നു.

അപകട വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തി.

ബേവിഞ്ചയില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു; അപകടമൊഴിവായത് തലനാരിഴക്ക്
ബേവിഞ്ചയില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു; അപകടമൊഴിവായത് തലനാരിഴക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദ്വാനിയും രാജ്‌നാഥ് സിങും ഒരേ സ്വരത്തില്‍
Keywords:  Kasaragod, Kerala, Bevinja, Accident, Tanker-Lorry, Vidyanagar Police, Road, Gas, Tanker Lorry accident at Bevinja.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia