തമിഴ് യുവാവ് വാടക ക്വാര്‍ട്ടേര്‍സില്‍ തൂങ്ങിമരിച്ച നിലയില്‍
Nov 10, 2012, 23:20 IST

ചെറുവത്തൂര്‍: തമിഴ്നാട് സ്വദേശിയെ വാടക ക്വാര്‍ട്ടേര്‍സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ തെക്കെ മണിയാട്ട് വാടക ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന മരപ്പണിക്കാരന് ലക്ഷ്മണനെ(30)യാണ് മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മുറിക്കകത്ത് നിന്നും ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചാണ് ചന്തേര പോലീസ് സ്ഥലത്തെത്തി വാതില്‍ ബലമായി തുറന്നത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Youth, Suicide, Death, Cheruvathur, Trikaripur, Police, Thekke maniyatu, Lakshmanan, Kasaragod, Kerala, Malayalam news.