താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ചയ്ക്ക് എട്ടിക്കുളം സിയാറത്തോടെ തുടക്കം
● സയ്യിദ് ജുനൈദ് അൽബുഖാരി മാട്ടൂൽ സിയാറത്തിന് നേതൃത്വം നൽകി.
● കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു.
● താജുൽ ഉലമ ശരീഅത്ത് കോളേജ് പ്രധാന മുദരിസ് എം കെ ദാരിമി അധ്യക്ഷത വഹിച്ചു.
● മർസൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
● നാല് പതിറ്റാണ്ടിലേറെ കാലം ജാമിഅ സഅദിയ്യക്ക് നേതൃത്വം നൽകിയ മഹാനാണ് ഉള്ളാൾ തങ്ങൾ.
പയ്യന്നൂർ: (KasargodVartha) ഒക്ടോബർ 20, 21 തീയതികളിൽ ദേളി സഅദിയ്യയിൽ നടക്കുന്ന താജുൽ ഉലമ ഉള്ളാൾ തങ്ങൾ, നൂറുൽ ഉലമ എം എ ഉസ്താദ് എന്നീ മഹത്തുക്കളുടെ അനുസ്മരണ സനദ് ദാന പരിപാടികൾക്ക് തുടക്കം കുറിച്ച് എട്ടിക്കുളം താജുൽ ഉലമ മഖ്ബറ സിയാറത്തോടെ സമാരംഭം കുറിച്ചു. സയ്യിദ് ജുനൈദ് അൽബുഖാരി മാട്ടൂൽ സിയാറത്തിന് നേതൃത്വം നൽകി.
നാല് പതിറ്റാണ്ടിലേറെ കാലം ജാമിഅ സഅദിയ്യക്ക് ആർജവ നേതൃത്വം നൽകിയ ഉള്ളാൾ തങ്ങളുടെ മഖ്ബറയുടെ ചാരത്ത് നടന്ന ആത്മീയ സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു.

താജുൽ ഉലമ ശരീഅത്ത് കോളേജ് പ്രധാന മുദരിസ് എം കെ ദാരിമി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മർസൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മഹത്തായ ഈ അനുസ്മരണ സനദ് ദാന പരിപാടിക്ക് തുടക്കം കുറിക്കാനായതിൽ സംബന്ധിച്ചവർ സംതൃപ്തി രേഖപ്പെടുത്തി.
പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത് നന്ദിയും പറഞ്ഞു. അലിക്കുഞ്ഞി ദാരിമി തളിപ്പറമ്പ്, ഇസ്ഹാഖ് ഫൈസി ഷിറിയ, ഇസ്മാഈൽ സഅദി പാറപ്പള്ളി, ജബ്ബാർ ഹാജി തളിപ്പറമ്പ്, ശിഹാബ് പരപ്പ, സി എൽ ഹമീദ് ചെമനാട്, സി എം എ ചേരൂർ, അബ്ദസ്സലാം ദേളി, സഅദുൽ അമീൻ അഹ്‌സനി, കരീം സഅദി മുട്ടം, അബ്ദുല്ല ഫൈസി മൊഗ്രാൽ, മെഹ്‌മൂദ് ഉസ്താദ് കൊർൽക്കത്ത, എം പി അബ്ദുല്ല ഫൈസി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, മുസ്തഫ ഹാജി പാലക്കോട്, അലി പൂച്ചക്കാട്, നാസർ ബന്താട്, മമ്മുഞ്ഞി ഹാജി എട്ടിക്കുളം, അഹ്‌മദ് എട്ടിക്കുളം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
താജുൽ ഉലമ, നൂറുൽ ഉലമ ആണ്ട് നേർച്ചയുടെ സമാരംഭ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: Urs and Sanad Dan event of Tajul Ulama and Noorul Ulama commenced.
#TajulUlama #NoorulUlama #Saadiyya #Urs #Ettikulam #Kasargod






