തയ്യല്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്യം ബോര്‍ഡ് രൂപീകരിച്ചതിന് ശേഷം ഇത് വരെ വര്‍ദ്ധിപ്പിച്ചില്ല; പ്രതിഷേധവുമായി തയ്യല്‍ തൊഴിലാളികള്‍
Mar 28, 2018, 16:33 IST
പള്ളിക്കര: (www.kasargodvartha.com 28.03.2018) തയ്യല്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്യം ബോര്‍ഡ് രൂപീകരിച്ചതിന് ശേഷം ഇത് വരെ വര്‍ദ്ധിപ്പിക്കാത്തതില്‍ തയ്യല്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് തയ്യല്‍ തൊളിലാളി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. തയ്യല്‍ തൊഴിലാളി എസ് ടി യു സംഘടനയ്ക്ക് കീഴില്‍ മാത്രം 6000ത്തോളം തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ 2000ത്തോളം പേര്‍ക്ക് മാത്രമാണ് ക്ഷേമനിധി അനുകുല്യം ലഭിക്കുന്നത്. പ്രസവാനുകൂല്യം ഉള്‍പ്പെടെ നാമമാത്രമായ ആനുകൂല്യം മാത്രമാണ് ക്ഷേമനിധിയില്‍ നിന്ന് ലഭിക്കുന്നതെന്ന്
പള്ളിക്കര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ് ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ ഇ എ ബക്കര്‍ പറഞ്ഞു.
എസ് ടി യു പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എ എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി മുഖ്യപ്രഭാഷണം നടത്തി. തയ്യല്‍ തൊഴിലാളി സംസ്ഥാന പ്രസിഡണ്ട് ഷംസുദ്ദീന്‍ ആയിറ്റി, പള്ളിക്കര പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കന്നില്‍, സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, ട്രഷറര്‍ അബ് ദുര്‍ റഹ് മാന്‍ തൊട്ടി, എസ് ടി യു പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി ടി കെ ഇല്യാസ്, ട്രഷറര്‍ അബ്ബ്ാസ് മടം, ബഷീര്‍ പൂച്ചക്കാട്, കുഞ്ഞബ്ദുല്ല മാളികയില്‍, ഹമീദ് പൂച്ചക്കാട്, പുത്തൂര്‍ ഹംസ, അസുറാബി, എം ജി ആഇഷ, ആഇഷ റസാഖ്, ഷക്കീല ബഷീര്‍, മുഹമ്മദ് കുഞ്ഞി ഹിന എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pallikara, Kasaragod, Kerala, News, Protest, Inauguration, Tailor workers, Tailor worker welfare fund benefit not increased, protest.
< !- START disable copy paste -->