city-gold-ad-for-blogger

നീലേശ്വരം പള്ളിക്കര റെയില്‍വെ ഗെയ്റ്റ് പണിമുടക്കി; ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു

നീലേശ്വരം പള്ളിക്കര റെയില്‍വെ ഗെയ്റ്റ് പണിമുടക്കി; ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു
നീലേശ്വരം: നീലേശ്വരം പള്ളിക്കര റെയില്‍വേ ഗെയ്റ്റ് പണിമുടക്കിയതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ ഉച്ചവരെ ഗതാഗതം സ്തംഭിച്ചു. രാവിലെ 8.30 മണിയോടെ എഗ്‌മോര്‍ എക്‌സ്പ്രസ് കടന്നുപോയതിന് ശേഷമാണ് അടഞ്ഞ ഗെയ്റ്റ് തുറക്കാനായത്. ഇതേതുടര്‍ന്ന് ദേശീയ പാതയുടെ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുകയും ഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഗതാഗതം മറ്റുവഴികളിലൂടെ തിരിച്ചുവിട്ടു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഗെയ്റ്റിന്റെ തകരാര്‍ പരിഹരിച്ച് ഗതാഗത തടസ്സം നീക്കിയത്. പള്ളിക്കര റെയില്‍വേ ഗെയ്റ്റ് ഇത്തരത്തില്‍ പലപ്പോഴായി പണിമുടക്കുന്നത് കാരണം യാത്രക്കാര്‍ വലയുകയാണ്. കാസര്‍കോട്ടുനിന്നുള്ള ബസുകള്‍ നീലേശ്വരത്തെത്തി മടങ്ങിപോവുകയും കണ്ണൂര്‍ ഭാഗത്തു നിന്നുള്ള ബസുകള്‍ ചെറുവത്തൂരില്‍ ഓട്ടം നിര്‍ത്തുകയുമായിരുന്നു.

Keywords:  Taffic blocked, Nileshwaram over bridge, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia