city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദ്ഘാടനത്തിനൊരുങ്ങി പുതിയ മുഖത്തോടെ എരുമങ്ങളം - താന്നിയാടി റോഡിലെ തടിയന്‍ വളപ്പ് പാലം; നീണ്ടകാല ആവശ്യം കാസര്‍കോട് വികസന പാകേജിലൂടെ യാഥാര്‍ഥ്യത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 15.06.2021)  കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ എരുമങ്ങളം - താന്നിയാടി റോഡിലെ തടിയന്‍ വളപ്പ് പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കാസര്‍കോട് വികസന പാകേജില്‍ നിന്ന് 2.75 കോടി രൂപ വകയിരുത്തിയാണ് പാലം നിര്‍മിച്ചത്. പാലത്തിന്റെ ശേഷിക്കുന്ന മിനുക്ക് പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഉദ്ഘാടന സജ്ജമാക്കുമെന്ന് കാസര്‍കോട് വികസന പാകേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍ അറിയിച്ചു

                                                      
ഉദ്ഘാടനത്തിനൊരുങ്ങി പുതിയ മുഖത്തോടെ എരുമങ്ങളം - താന്നിയാടി റോഡിലെ തടിയന്‍ വളപ്പ് പാലം; നീണ്ടകാല ആവശ്യം കാസര്‍കോട് വികസന പാകേജിലൂടെ യാഥാര്‍ഥ്യത്തിലേക്ക്


ഉപയോഗശൂന്യവും അപകടാവസ്ഥയിലുമായിരുന്ന വീതി കുറഞ്ഞ വിസിബി കം ബ്രിഡ്ജാണ് മുമ്പ് ഇവിടെയുണ്ടായിരുന്നത്. ഇതിന്റെ സ്ഥാനത്ത് പാലം നിര്‍മിക്കണമെന്ന് പ്രദേശവാസികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു.

ഓപെണ്‍ ഫൗന്‍ഡേഷനോട് കൂടി നിര്‍മിച്ച പുതിയ പാലത്തിന് 21.56 നീളമുളള ഒറ്റ സ്പാനാണ് ഉളളത്. 7.5 മീറ്റര്‍ വീതിയുളള കാര്യേജ്വേയും ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയോടുകൂടിയ നടപ്പാതകളും പാലത്തില്‍ ഉള്‍പെടുത്തി. ടി ബീം സ്ലാബ് മാതൃകയിലുളള പാലത്തിന്റെ നിര്‍മാണത്തോടൊപ്പം ഇരുവശങ്ങളിലുമായി അനുബന്ധ റോഡും സംരക്ഷണ ഭിത്തികളും നിര്‍മിച്ചു.

                                                                     
ഉദ്ഘാടനത്തിനൊരുങ്ങി പുതിയ മുഖത്തോടെ എരുമങ്ങളം - താന്നിയാടി റോഡിലെ തടിയന്‍ വളപ്പ് പാലം; നീണ്ടകാല ആവശ്യം കാസര്‍കോട് വികസന പാകേജിലൂടെ യാഥാര്‍ഥ്യത്തിലേക്ക്

 

പൊതുമരാമത്ത് വകുപ്പ് പാലങ്ങളുടെ വിഭാഗത്തിലെ എക്സി.എഞ്ചിനീയറാണ് പദ്ധതി നടപ്പിലാക്കുന്നത്. പാലത്തിന്റെ നിര്‍മാണത്തിലൂടെ പ്രദേശവാസികള്‍ക്കും, കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വളരെയധികം ഉപയോഗപ്രദമാകുമെന്നും കാര്‍ഷിക-വ്യാവസായിക മേഖലകള്‍ക്ക് മുതല്‍ കൂട്ടാവുകയും അതുവഴി ജില്ലയുടെ വികസനങ്ങളുടെ ഭാഗമാവുകയും ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

Keywords:  Kasaragod, News, District-Panchayath, Road, Inauguration, Bridge, Development Project, Students, Tadiyan Valappu Bridge on Thanniyadi Road is ready for inauguration.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia