city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

65 -ാമത് സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ് ഒമ്പത് മുതല്‍ 13 വരെ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍

കാസര്‍കോട്: (www.kasargodvartha.com 1/11/2016) 65 -ാമത് സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ് നവംബര്‍ ഒമ്പത് മുതല്‍ 13 വരെ പാലക്കുന്ന് ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോടിന് ടേബിള്‍ ടെന്നീസിന്റെ മികവുറ്റ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന സംസ്ഥാനതല മത്സരത്തിന് കാസര്‍കോട് ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷനാണ് ആതിഥ്യം വഹിക്കുന്നത്.

സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍, കാഡറ്റ്, മിനികാഡറ്റ്, വെറ്ററന്‍സ് വിഭാഗങ്ങളിലായി നടക്കുന്ന പുരുഷ - വനിതാ മത്സരം ഇത്രയും വിപുലമായ തരത്തില്‍ ഇതാദ്യമായാണ് കാസര്‍കോട്ട് നടക്കുന്നത്. നേരത്തെ സംസ്ഥാനതല ജൂനിയര്‍ വിഭാഗം മത്സരം കാസര്‍കോട്ട് നടന്നിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ 600 ല്‍ പരം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. ഇവര്‍ക്ക് പുറമെ മാനേജര്‍, കോച്ച്, ഒഫീഷ്യല്‍സ് എന്നിങ്ങനെ 80ഓളം പേരും എത്തുന്നുണ്ട്. ഒരേസമയം 10 ടേബിളുകളിലായാണ് മത്സരം നടക്കുക.

ടേബിളുകള്‍ മീററ്റില്‍നിന്ന് എത്തിക്കഴിഞ്ഞു. 35-ാമത് നാഷണല്‍ ഗെയിംസിന് ഉപയോഗിച്ച മുന്തിയ തരം ഫ്‌ളോര്‍മാറ്റ്, സ്‌കോര്‍ ബോര്‍ഡ്, റണ്ണേര്‍സ് എന്നിവ തിരുവനന്തപുരത്തു നിന്ന് കൊണ്ടുവരും. മത്സരം രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് രാത്രി 10 മണി വരെ നീണ്ടു നില്‍ക്കും. ഒളിമ്പ്യന്‍ രാധിക, ഇന്ത്യന്‍ താരം മറിയ റോണി തുടങ്ങിയ പ്രഗത്ഭര്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിന് വേണ്ടി ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എം രാമചന്ദ്രന്‍ ചെയര്‍മാനായും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍ ഓര്‍ഗനൈസിംങ് സെക്രട്ടറിയായും ജില്ലാ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി സി എ അബ്ദുല്‍ അസീസ് ട്രഷററുമായുള്ള സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, മുന്‍ കര്‍ണാടക ടേബിള്‍ ടെന്നീസ് താരവും പി സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പി സി ഹാഷിറിന് നല്‍കി നിര്‍വഹിച്ചു. തുടര്‍ച്ചയായി ഏഴുതവണ മംഗളൂരു യൂണിവേഴ്‌സിറ്റി ടീം താരവും അഞ്ചു തവണ ക്യാപ്റ്റനുമായിരുന്നു ഹാഷിം. അഖിലേന്ത്യാ ടേബിള്‍ ടെന്നീസ് ടീമിലേക്ക് യോഗ്യത നേടി കാസര്‍കോടിന് അഭിമാനം പകര്‍ന്ന ഈ താരം വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഡോ. എന്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ശിഹാബ് ശുക്രിയ, എന്‍ എ സുലൈമാന്‍, അബ്ദുല്‍ അസീസ്, കെ ബി എം ഷെരീഫ്, ആഷിഫ്, ഹനീഫ്, അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

65 -ാമത് സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ് ഒമ്പത് മുതല്‍ 13 വരെ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍

Keywords: Kasaragod, Kerala, Greenwoods-public-school, Championship, Table Tennis, Press Meet, District, Table Tennis Association, Senior, Junior, Sub Junior, Cadet, Mini Cadet.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia