നഗരത്തിലെ കുരുക്കഴിയാന്‍ ബൈപാസ് വേണം: ജില്ലാ വികസന ടേബിള്‍ ടോക്കില്‍ ആവശ്യം
Oct 3, 2016, 21:27 IST
കാസര്‍കോട്: (www.kasargodvartha.com 03/10/2016) നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ ബൈപാസ് തന്നെയാണ് ശരണമെന്ന് ജില്ലാ വികസന ടേബിള്‍ ടോക്കില്‍ ഫ്രാക്ക് പ്രതിനിധി അശോകന്‍ കുണിയേരി പറഞ്ഞു
നിലവില്‍ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് തെക്കില്‍ മുതല്‍ നായന്മാര്‍മൂല വരെയുള്ള ബൈപ്പാസാണ്. ഇതു കൊണ്ട് നഗരത്തിലെ തിരക്ക് കുറയാന്‍ പോകുന്നില്ല . വിദ്യാനഗര്‍ മുതല്‍ ചൗക്കി വരെയുള്ള ബൈപ്പാസിനാണ് നേരത്തെ സാധ്യത പഠനം നടന്നത്. ഹൈക്കോടതിയുടെ പ്രതിനിധി പോലും ഈ സാധ്യത പരിശോധിച്ചിരുന്നു.
നഗരത്തിലെ റോഡ് വികസനം നാലുവരിയില്‍ തന്നെ നടത്തുമ്പോള്‍ തന്നെ ബൈപാസ് കൂടി വേണമെന്നാണ് ടേബിള്‍ ടോക്കില്‍ അഭിപ്രായമുയര്‍ന്നത്. കാസര്‍കോട് പ്രദേശത്തെ ജനങ്ങളുടെ ഉപ്പുവെള്ള പ്രശ്‌നവും ഉന്നയിക്കപ്പെട്ടു. സര്‍ക്കാരുകള്‍ മാറിമാറി വരുന്നുണ്ടെങ്കിലും കാസര്‍കോട്ടെ ഉപ്പുവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല.
ജില്ലയില്‍ സമാധാനം കാത്തുസൂക്ഷിക്കാന്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും നിര്‍ദേശമുയര്‍ന്നു. റസിഡന്റ്‌സ് അസോസിയേഷന്‍ കേന്ദ്രീകരിച്ച് സമാധാന കമ്മിറ്റികള്‍ ഉണ്ടാക്കിയാല്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ്‌ക്ലബും സര്‍ക്കാരിന്റെ നൂറാം ദിവസത്തോടനുബന്ധിച്ചാണ് ടേബിള്‍ ടോക്ക് പരിപാടി സംഘടിപ്പിച്ചത്.

Keywords: Kasaragod, Kerala, Bypass, Traffic-block, Press club, Table talk, Table talk on District development; call for bypass.