കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നു ടാബ് കവര്‍ന്ന യുവാവ് പിടിയില്‍
Nov 22, 2014, 18:23 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2014) പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഗ്രെപ് സോഫ്റ്റ് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നു 15,000 രൂപ വില വരുന്ന ടാബ് കവര്‍ന്ന യുവാവിനെ തിരിച്ചറിഞ്ഞു. നാട്ടുകാരായ അഞ്ചോളം യുവാക്കള്‍ മോഷ്ടാവിനെയും കൂട്ടി ശനിയാഴ്ച വൈകിട്ട് ടാബ്, കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ഏല്‍പിച്ചു.
ടാബ് മോഷ്ടിച്ച യുവാവ് മനോരോഗിയാണെന്ന് അവര്‍ സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ ഗോകുല്‍ ചന്ദ്രനെ അറിയിക്കുകയായിരുന്നു. ഗോകുല്‍ ചന്ദ്രന്‍ വിവരം ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും ടാബുമായി വന്നവര്‍ക്കൊപ്പം ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്കാണ് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെത്തിയ യുവാവ് ടാബ് കവര്‍ന്നത്. സ്ഥാപനത്തിലെ സി.സി.ടി.വി.യില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിരുന്നു. ഈ ദൃശ്യമാണ് മോഷ്ടാവിനെ കണ്ടെത്താന്‍ സഹായകമായത്. ഇതു സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത വീഡിയോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
Related News:
കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നു ടാബ് കവര്‍ന്നു, മോഷ്ടാവിന്റെ ചിത്രം സിസിടിവിയില്‍ പതിഞ്ഞു
Keywords : Kasaragod, Robbery, Case, Accuse, Kerala, Youth, Police, Patla.