Inauguration | ടി ഉബൈദ് ജീവിച്ചില്ലായിരുന്നുവെങ്കിൽ നാം ഇരുട്ടിൽ തപ്പി നടക്കുമായിരുന്നുവെന്ന് റഹ്‌മാൻ തായലങ്ങാടി; ഉബൈദ് ലൈബ്രറിയുടെയും പഠാൻസ് ക്ലബിന്റെയും ഉദ്ഘാടനം ആഘോഷമായി

● ഉബൈദ് ലൈബ്രറിയുടെ ഉദ്ഘാടനം കെ.എച്ച് സലീം നിർവഹിച്ചു.
● പഠാൻസ് പള്ളിക്കാലിന്റെ ഓഫീസ് കെ എം ഹനീഫ് ഉദ്ഘാടനം ചെയ്തു.
● പഠാൻസ് ക്ലബ്ബ് ഏറ്റെടുത്താണ് ലൈബ്രറി നവീകരിച്ചത്
തളങ്കര: (KasargodVartha) നവീകരിച്ച ടി ഉബൈദ് ലൈബ്രറിയുടെയും പഠാൻസ് ക്ലബിന്റെയും നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം പള്ളിക്കാലിന് ആഘോഷമായി. 1969-ൽ പ്രവർത്തനം ആരംഭിച്ച ഉബൈദ് ലൈബ്രറി, പഠാൻസ് ഏറ്റെടുത്ത് നടത്തുന്നതിന്റെ ഭാഗമായാണ് നവീകരിച്ചത്. ഉബൈദ് ലൈബ്രറിയുടെ ഉദ്ഘാടനം സ്ഥാപകരിൽ പ്രമുഖനും വ്യവസായിയുമായ കെ.എച്ച് സലീം നിർവഹിച്ചു. പഠാൻസ് പള്ളിക്കാലിന്റെ ഓഫീസ് കാസർകോട് നഗരസഭാംഗം കെ എം ഹനീഫ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകനും പ്രഭാഷകനുമായ റഹ്‌മാൻ തായലങ്ങാടി ഉദ്ഘാടനം ചെയ്തു. ഉബൈദ് മാഷിന്റെ ജനനം കൊണ്ട് പുളകം കൊണ്ട മണ്ണാണ് പള്ളിക്കാലെന്നും അദ്ദേഹം ജീവിച്ചില്ലായിരുന്നുവെങ്കിൽ നാം ഇന്നും ഇരുട്ടിൽ തപ്പി നടക്കുമായിരുന്നുവെന്നും റഹ്‌മാൻ തായലങ്ങാടി പറഞ്ഞു. വി എം മുനീർ അധ്യക്ഷത വഹിച്ചു. ടി എ ഷാഫി സ്വാഗതം പറഞ്ഞു. എ അബ്ദുൽ റഹ്മാൻ മുഖ്യാതിഥിയായിരുന്നു. നിസാർ തളങ്കര മുഖ്യ പ്രഭാഷണം നടത്തി.
കെ എം ഹനീഫ്, പി എസ് ഹമീദ്, കെ.എം അബ്ദുൽ റഹ്മാൻ, സിയാന ഹനീഫ്, സക്കരിയ എം.എസ്, സഫിയ മൊയ്തീൻ, ആഫില ബഷീർ, കെ.എസ് അൻവർ സാദത്ത്, ബഷീർ വോളിബോൾ, മീത്തൽ അബ്ദുല്ല, സത്താർ ഹാജി, ഉമ്പു പള്ളിക്കാൽ, കെ. ശുഹൈബ്, ബഷീർ കാർവാർ, ഹമീദ് കോളിയടുക്കം, റൗഫ് പള്ളിക്കാൽ, ഫിറോസ് പടാൻസ്, നൂറുദ്ദീൻ പടാൻസ്, ഹമീദ് പടാൻസ്, ജലീൽ, സമീർ തുടങ്ങിയവർ സംസാരിച്ചു. പി.എ അബ്ദുൽ മജീദ് നന്ദി പറഞ്ഞു. തുടർന്ന് കണ്ണൂർ സീനത്തിന്റെയും ഇസ്മാഈൽ തളങ്കരയുടെയും നേതൃത്വത്തിൽ നടന്ന ഇശൽ നിലാവും മാറ്റുകൂട്ടി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The inauguration of the renovated T. Ubaid Library and Padhans Club office in Pallikkal was celebrated with a cultural event where prominent personalities spoke about Ubaid’s legacy.
#T_UbaidLibrary, #KasaragodNews, #PadhansClub, #CulturalCelebration, #Kasaragod, #UbaidLegacy