city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജന്മനാട്ടില്‍ തിളങ്ങുന്ന താരമായി സിദ്ദിഖ്

ഉദുമ: (Kasargodvartha.com 30.03.2014) ജന്മം കൊണ്ട് കാസകോട്ടുകാരനായ സിദ്ദിഖ് ഞായറാഴ്ച തന്റെ ജന്മനാട്ടിലുടെയായിരുന്നു പ്രചരണം. രാവിലെ ജില്ലയിലെത്തിയ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ്സ് ദേശീയ നേതാവുമായ എ.കെ ആന്റണിയെക്കാണാന്‍ തിരക്കിട്ട പരിപാടികള്‍ക്കിടയിലും പുലിക്കുന്ന് ഗവ: ഗസ്റ്റ് ഹൗസിലെത്തി. തുടര്‍ന്ന് നേതാക്കളായ കെ.സി ജോസഫ്, പി. രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി എന്നിവരുമായി അല്‍പനേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്‌ പരിസരത്ത് എ.കെ.ആന്റണി പങ്കെടുത്ത പൊതുയോഗത്തിലേക്ക്.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആവേശമിരമ്പുന്ന പ്രസംഗം കേട്ടുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ വോട്ടഭ്യര്‍ത്ഥന നടത്തി. തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടെയിലൂടെ എ.കെ ആന്റണിയും, കെ.സി ജോസഫും മറ്റു യുഡിഎഫ് നേതാക്കളും വേദിയിലെത്തിയശേഷമാണ് സിദ്ദിഖ് വേദിയില്‍ കയറിയത്, ആന്റണി സിദ്ദിഖിനെ ഷാള്‍ അണിയിച്ചാണ് വേദിയിലേക്ക് ഇരുത്തിയത്. കാസര്‍കോട് 1970 വീണ്ടും ആവര്‍ത്തിക്കുമെന്നും, യുവത്വത്തിനെ കേരളത്തിനും ഭാരതത്തിനും ആവശ്യമെന്നു എ.കെ യുടെ വാക്കുകളില്‍ കേട്ടപ്പോള്‍ കരഘോഷത്തോടെയായിരുന്നു ജനം സ്വീകരിച്ചത്.

ഉദ്ഘാടനവേദി വിടും മുമ്പ് മാധ്യമങ്ങളുടെ നിര്‍ബന്ധത്തിനുവഴങ്ങി അല്‍പം അവരോടുകൂടിച്ചിലവഴിച്ച എ.കെയോടൊപ്പം അടുത്ത പൊതുയോഗമായ കാഞ്ഞങ്ങാട്ടേക്ക്. പുതിയകോട്ടയില്‍ നടന്ന പൊതുയോഗത്തിന് ശേഷം രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ച് ഉദുമയിലെ ഞെക്ലിയില്‍ നിന്നാരംഭിച്ച യാത്രയ്ക്ക് വന്‍ജനപങ്കാളിത്തമായിരുന്നു. വഴിനീളെ കാത്തിരുന്ന സ്തീകളും, കുട്ടികളുമടക്കമുള്ളവരെ വാഹനത്തില്‍ നിന്നുമിറങ്ങി കാണാനും വോട്ടഭ്യര്‍ത്ഥിക്കാനും സിദ്ദിഖ് മറന്നില്ല.

അടുത്ത സ്വീകരണകേന്ദ്രമായ നാലാംവാതുക്കലിലെയും, ഉദുമ പടിഞ്ഞാറിലെയും, ഉദുമ ബസാറിലെയും, മാങ്ങാട്ടെയും പരിപാടികളിലും വ്യത്യസ്തമായിരുന്നില്ല. ഇവിടങ്ങളിലൊക്കെയും തന്റെ ബാല്യകാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചും, കുശലം പറഞ്ഞുമായിരുന്നു യാത്ര, തുടര്‍ന്ന് കളനാട് എത്തിയപ്പോള്‍ ജന്മസാഫല്യം പൂര്‍ത്തികരിച്ച സന്തോഷം മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

ചാത്തങ്കൈ, മേല്‍പറമ്പ്, ഒരവുങ്കര, കീഴൂര്‍, ചെമ്പരിക്ക, ചെമ്പരിക്ക കോളനി, കൂവത്തൊട്ടി, ദേളി, കോളിയടുക്കം, മൂഡംബയല്‍ എന്നിവിടങ്ങളിലെ പരിപാടികളിലെ സ്വീകരണങ്ങള്‍ക്കും സ്‌നേഹാഭിവാദനങ്ങള്‍ക്കും ശേഷം പൊയ്‌നാച്ചിയിലെ സമാപനകേന്ദ്രത്തിൽ ജനങ്ങളെ സംബോധന ചെയ്യും.  സ്‌നേഹോഷ്മളമായ പ്രചരണയോഗങ്ങള്‍ക്കുശേഷം ടി. സിദ്ദീഖ് പുളിങ്ങോം മഖാം ഉറൂസ് നഗരിയിലേക്ക് പോകും.

ജന്മനാട്ടില്‍ തിളങ്ങുന്ന താരമായി സിദ്ദിഖ്

ജന്മനാട്ടില്‍ തിളങ്ങുന്ന താരമായി സിദ്ദിഖ്

ജന്മനാട്ടില്‍ തിളങ്ങുന്ന താരമായി സിദ്ദിഖ്



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, UDF, Election-2014, election, Minister, by-election, Melparamba, Kizhur, Chembarika, Koliyadukkam, Deli, T. Siddeeq, T. Siddeeq's sunday's campaign

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia