city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ അച്ചടക്കത്തില്‍ മറ്റുള്ള കുട്ടികള്‍ക്കും സമൂഹത്തിനും മാതൃകയാകണം; മന്ത്രി ടി.പി രാമകൃഷ്ണന്‍

കുണ്ടംകുഴി: (www.kasargodvartha.com 03/11/2017) സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ അച്ചടക്കത്തില്‍ മറ്റുള്ള കുട്ടികള്‍ക്കും സമൂഹത്തിനും മാതൃകയാകണമെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. സ്‌കൂളില്‍ മാത്രമല്ല വീട്ടിലും അച്ചടക്കത്തോടെയാകണം കുട്ടികള്‍ പെരുമാറേണ്ടത്. ഭാവി തലമുറയ്ക്ക് നേട്ടമാകുന്ന തരത്തില്‍ ഈ കേഡറ്റുകള്‍ മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പാഠ്യവിഷയങ്ങള്‍ക്കൊപ്പം മറ്റു വിഷയങ്ങളിലും വിദ്യാര്‍ഥികള്‍ മികവ് കാണിക്കണം. ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു വിദ്യാര്‍ഥി പോലും ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍

സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ അച്ചടക്കത്തില്‍ മറ്റുള്ള കുട്ടികള്‍ക്കും സമൂഹത്തിനും മാതൃകയാകണം; മന്ത്രി ടി.പി രാമകൃഷ്ണന്‍

കെ.കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥി ആയിരുന്നു. കാറഡുക്ക ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഇ.പത്മതി, ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, കാറഡുക്ക ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ പി കെ ഗോപാലന്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം സുകുമാരന്‍ പായം, ബേഡഡുക്ക ഗ്രാമ പഞ്ചായത്തംഗം എം പി നഫീസ, ആദൂര്‍ സി ഐ എം.എം മാത്യു, ബേഡകം എസ് ഐ ടി.ദാമോദരന്‍, പി ടി എ പ്രസിഡന്റ് ടി.വരദരാജ്, എസ് എം സി ചെയര്‍മാന്‍ കെ.മുരളിധരന്‍, കുണ്ടംകുഴി ജി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ വി എസ് ബാബു, ഹെഡ്മിസ്ട്രസ് ബി.ഉഷാ കുമാരി, ബേഡഡുക്ക സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഓമന രവീന്ദ്രന്‍, എം.അനന്തന്‍, എ.ദാമോദരന്‍ മാസ്റ്റര്‍, സി.ബാലന്‍, മാധവന്‍ നായര്‍ പെര്‍ളം, സദാശിവന്‍ ചേരിപ്പാടി, കുഞ്ഞിരാമന്‍ ഒളിയത്തടുക്കം, ശാന്തകുമാരി, കെ.ബാലകൃഷ്ണന്‍, സുഹാന ജാസ്മിന്‍ എന്നിവര്‍ പങ്കെടുത്തു.

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി രാമചന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.അശോകന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kundamkuzhi, Police, Minister, Students, MLA, Inauguration, Student police, PTA president, T P ramakrishnan inaugrated  Student Police Cadet  in Govt Higher Secondary School, Kundamkuzhi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia