ഡി വൈ എസ് പിയായി ടി എന്‍ സജീവന്‍ ചുമതലയേറ്റത് സി ഐ ആയിരുന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം കൊലക്കേസ് പ്രതികളെ പിടികൂടിയതിന്റെ വിചാരണയ്ക്കിടെ
Feb 11, 2019, 21:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.02.2019) സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ 24 മണിക്കൂറിനുള്ളില്‍ കൊലക്കേസ് പ്രതികളെ അറസ്റ്റു ചെയ്ത ടി എന്‍ സജീവന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി ചുമതലയേറ്റെടുക്കുന്നത് ഈ കേസിന്റെ വിചാരണക്കിടയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ ടി എന്‍ സജീവനെ വയനാട് സ്പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പിയായിരിക്കെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി നിയമിച്ചത്. തിങ്കളാഴ്ച രാവിലെ ഇദ്ദേഹം കാഞ്ഞങ്ങാട്ട് ചുമതലയേറ്റു.
അതേസമയം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാസങ്ങള്‍ക്കുള്ളില്‍ നടന്ന ഒട്ടേറെ കവര്‍ച്ചാകേസുകളിലെ പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് പുതിയ ഡിവൈഎസ്പിയുടെ നിയമനം. ടി എന്‍ സജീവന്‍ നീലേശ്വരം സി ഐ ആയിരിക്കെ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പുടമ പത്മനാഭന്റെ മകന്‍ പൂവാലംകൈയിലെ ജയനെ കഴുത്തുഞെരിച്ച് തോട്ടിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെയും 24 മണിക്കൂറിനുള്ളില്‍ പയ്യന്നൂരിലെ ബാറില്‍ വെച്ചാണ് പിടികൂടിയത്. ജയന്റെ സുഹൃത്തുക്കളായ പൂവാലംകൈ മുതിരക്കാല്‍ ഹൗസിലെ എം പ്രകാശന്‍ (41), കാനക്കര ഹൗസിലെ കെ സുധീഷ് (30) എന്നിവരാണ് കേസിലെ പ്രതികള്‍.
ഈ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്)യില്‍ നടന്നുവരുന്നതിനിടയിലാണ് പ്രതികളെ അറസ്റ്റു ചെയ്ത പ്രധാന സാക്ഷികളില്‍ ഒരാളായ സജീവന്‍ ഡി വൈ എസ് പിയായി കാഞ്ഞങ്ങാട്ട് ചാര്‍ജെടുത്തത്. ഇതിനകം ഈ കേസില്‍ എട്ട് സാക്ഷികളെ കോടതി വിസ്തരിച്ചു. കൊല്ലപ്പെട്ട ജയന്റെ സഹോദരന്‍ അജയന്‍, നീലേശ്വരത്തെ ഡോ. വി സുരേശന്‍, ഷാജി, സയന്റിഫിക് വിദഗ്ദ്ധന്‍ ദീപേഷ്, വില്ലേജ് അസിസ്റ്റന്റ് ബാബു തുടങ്ങിയവരെയാണ് വിസ്തരിച്ചത്. ഇതില്‍ ഷാജിയുടെ വിസ്താരം ചൊവ്വാഴ്ചയും നടക്കും. ദൃക്സാക്ഷികളില്ലാത്ത കേസില്‍ മൊത്തം 45 സാക്ഷികളാണുള്ളത്. തൊണ്ടി മുതലായി ജയന്റെ മൊബൈല്‍ ഫോണ്‍, പ്രതി പ്രകാശന്റെ കുട എന്നിവ തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
2013 ജൂണ്‍ 16ന് രാത്രിയാണ് ജയനെ സുഹൃത്തുക്കളായ എം പ്രകാശന്‍, കെ സുധീഷ് എന്നിവര്‍ കൊലപ്പെടുത്തിയത്. ഒരുമിച്ച് മദ്യപിക്കുന്നതിനിടയില്‍ ജയന്‍ പ്രകാശനോട് തനിക്ക് കിട്ടാനുള്ള പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ മദ്യപിക്കുകയായിരുന്ന ഷെഡില്‍ വെച്ച് പ്രകാശന്‍ ജയനെ തലക്കടിച്ച് വീഴ്ത്തുകയും പിന്നീട് സുധീഷിന്റെ സഹായത്തോടെ ജയനെ തോട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: T N Sajeevan appointed as Kanhangad DYSP, Kanhangad, Police, Case, Kasaragod, DYSP.