city-gold-ad-for-blogger

ബി ആര്‍ ഡി സി എം ഡി, ടി കെ മന്‍സൂറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി; പകരം കാസര്‍കോട് കലക്ടര്‍ക്ക് ചുമതല

കാസര്‍കോട്: (www.kasaragodvartha.com 27.02.2020) ബി ആര്‍ ഡി സി എം ഡി ടി കെ മന്‍സൂറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി പകരം കാസര്‍കോട് കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന് താല്‍കാലിക ചുമതല. അഡീഷണല്‍ സെക്രട്ടറി ബി എസ് പ്രകാശാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ബേക്കല്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് 25വര്‍ഷം മുമ്പാണ് ബി ആര്‍ ഡി സി (ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പറേഷന്‍) രൂപീകരിച്ചത്. കാല്‍നൂറ്റാണ്ടിന് ശേഷവും അടിസ്ഥാന വികസന കാര്യത്തില്‍ പറയത്തക്ക പുരോഗതിയൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലക്കാരനായ എം ഡി ടി കെ മന്‍സൂര്‍ ചുമതല ഏറ്റതോടെ ടൂറിസം മേഖല ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ സ്‌മൈല്‍ ഉള്‍പ്പെടെയുള്ള ചില പദ്ധതികള്‍ മാത്രമാണ് ടി കെ മന്‍സൂറിന് നടപ്പിലാക്കാന്‍ കഴിഞ്ഞത്.

ബി ആര്‍ ഡി സി എം ഡി, ടി കെ മന്‍സൂറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി; പകരം കാസര്‍കോട് കലക്ടര്‍ക്ക് ചുമതല

ബി ആര്‍ ഡി സി ലീസിന് നല്‍കിയ ഹോട്ടല്‍ ഗ്രൂപ്പുകളില്‍ പലതും പാതി വഴിയില്‍ നിര്‍മാണം ഉപേക്ഷിച്ചിരിക്കയാണ്. നികുതി ഇനത്തില്‍ സര്‍ക്കാരിന് കോടികളാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇതൊന്നും പരിഹരിക്കാന്‍ നിലവിലുണ്ടായിരുന്ന എം ഡിക്ക് സാധിച്ചിരുന്നില്ല. സ്ഥലം എം എല്‍ എ കെ കുഞ്ഞിരാമന്‍ പോലും ബി ആര്‍ ഡി സിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാമാണ് എം ഡി സ്ഥാനത്തുനിന്നും മന്‍സൂറിനെ മാറ്റാന്‍ കാരണമായത്.

ബി ആര്‍ ഡി സി എം ഡിയായി കലക്ടര്‍ ഡി സജിത് ബാബു ഉടന്‍ ചുമതല ഏല്‍ക്കുമെന്നാണ് വിവരം.

Keywords:  T K Mansoor dismissed BRDC M D post; D Sajith Babu temporary appointed this post, Kasaragod, D Sajith Babu, News, District Collector, Appoinment, Kerala.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia