city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.വൈ.എസ് സാന്ത്വനം ശില്‍പശാലകള്‍ ജില്ലയില്‍ രണ്ടിടത്ത്

കാസര്‍കോട്: (www.kasargodvartha.com 20.04.2014) എസ്.വൈ.എസ് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ സാന്ത്വനം ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30 ന് ചെറുവത്തൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തിലും കാസര്‍കോട് സുന്നി സെന്റര്‍ ഓഡിറ്റോറിയത്തിലും സംഘടിപ്പിക്കുന്ന ശില്‍പശാലക്ക് സംസ്ഥാന പ്രതിനിധികള്‍ നേതൃത്വം നല്‍കും.

എസ്.വൈ.എസ് ആചരിച്ചുവരുന്ന ആരോഗ്യ ബോധവത്കരണ-സ്ത്രീ-യുവജന ശാക്തീകരണ പദ്ധതിയായ മിഷന്‍-2014 ന്റെ ഭാഗമായാണ് സോണ്‍ തലങ്ങളില്‍ സാന്ത്വന സംഗമങ്ങളും ശില്‍പശാലയും സംഘടിപ്പിക്കുന്നത്. തൃക്കരിപ്പൂര്‍, പരപ്പ, ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ് എന്നീ സോണുകളിലെ യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത സാന്ത്വനം വളണ്ടിയര്‍മാര്‍ ചെറുവത്തൂര്‍ സുന്നി സെന്ററില്‍ നടക്കുന്ന ശില്‍പശാലയില്‍ സംബന്ധിക്കും.

എസ്.വൈ.എസ് സാന്ത്വനം ശില്‍പശാലകള്‍ ജില്ലയില്‍ രണ്ടിടത്ത്മഞ്ചേശ്വരം, കുമ്പള, മുള്ളേരിയ, കാസര്‍കോട്, ഉദുമ എന്നീ സോണുകളിലെ യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത സാന്ത്വനം വളണ്ടിയര്‍മാര്‍ കാസര്‍കോട്ടെ ശില്‍പശാലയിലും പങ്കാളികളാകും.

സംസ്ഥാന എസ്.വൈ.എസ് സാമൂഹ്യ ക്ഷേമ വിഭാഗം ട്രെയിനര്‍മാരായ സ്വാദിഖ് വെളിമുക്ക്, ജഅ്ഫര്‍ ചേലക്കര, നാസര്‍ ചെറുവാടി എന്നിവര്‍ ശില്‍പശാലയില്‍ പരിശീലനം നല്‍കും.

മിഷന്‍ 2014 ന്റെ ഭാഗമായി യൂണിറ്റുകള്‍ സംഘടിപ്പിച്ച ഹെല്‍ത്ത് സ്‌കൂളുകളില്‍നിന്നാണ് സാന്ത്വനം വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നത്. പദ്ധതി ഭാഗമായുള്ള ഹെല്‍ത്ത് സ്‌കൂള്‍, ഫാമിലി സ്‌കൂള്‍, മാതൃസംഗമം, സഹോദരീ സംഗമം, സാന്ത്വനം ക്ലബ്, സാന്ത്വനം കേന്ദ്രങ്ങള്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, തുടര്‍ ചികിത്സാ പദ്ധതികള്‍, മെഡിക്കല്‍ കാര്‍ഡ് വിതരണം, മെഡിക്കല്‍ എക്വിപ്‌മെന്റ്‌സ് വിതരണം, സാന്ത്വനം പരിചരണ വാര്‍ഡുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ദക്ഷിണ കൊറിയന്‍ കപ്പല്‍ ദുരന്തം: 46 മൃതദേഹങ്ങള്‍ കണ്ടെത്തി, ബന്ധുക്കളുടെ പ്രതിഷേധം

Keywords: Kasaragod, SYS, Cheruvathur, Auditorium, Leadership, mission 2014, Hosdurg, Units, volunteers,  Kumbala, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia