എസ് വൈ എസ് റമസാന്‍ പ്രഭാഷണ പരമ്പര സമാപിച്ചു
Aug 10, 2012, 15:21 IST
![]() |
എസ്.വൈ.എസ് സംഘടിപ്പിച്ച റമസാന്‍ പ്രഭാഷണത്തിന്റെ സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറാംഗം എം അലിക്കുഞ്ഞി മുസ്ലിയാര് ഷിറിയ ഉദ്ഘാടനം ചെയ്യുന്നു. |
വര്‍ധിച്ചു തെറ്റ് കുറ്റങ്ങള്‍ നാഥനു മുമ്പില്‍ ഏറ്റു പറഞ്ഞ് പുതിയൊരു ജീവിതത്തിനു സന്നദ്ധമാവുമെന്ന പ്രതിജ്ഞയോടെയാണ് നഗരിയില്‍ നിന്നും വിശ്വാസികള്‍ പിരിഞ്ഞു പോയത്. പ്രമുഖ സയ്യിദുമാരുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനാ സദസ്സ് പരിപാടിയെ ശ്രദ്ധേയമാക്കി. വര്‍ധിച്ചു വരുന്ന സാമൂഹിക തിന്മകളെ ചെറുക്കാന്‍ മഹല്ല് ജമാഅത്തുകളും സന്നദ്ധ സംഘടനകളും കൂട്ടായ പ്രവര്‍ത്തനമെന്ന് സമാപനം സംഗമം ആഹ്വാനം ചെയ്തു.
സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, സുലൈമാന്‍ കരിവെള്ളൂര്‍, ഹസ്ബുല്ലാഹ് തളങ്കര, ബി കെ അബ്ദുല്ല ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അശ്‌റഫ് അശ്റഫി, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, സുബൈര്‍ എയ്യള, ഹാജി അമീറലി ചൂരി, ഇത്തിഹാജ് മുഹമ്മദ് ഹാജി, സി എ അബ്ദുല്ല ചൂരി, പി ഇ താജുദ്ദീന്, മുഹമ്മദ് ടിപ്പുനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: SYS, Ramzan speech, Kasaragod