city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.വൈ.എസ് റമസാന്‍ പ്രഭാഷണ പരമ്പര തിങ്കളാഴ്ച തു­ടങ്ങും

എസ്.വൈ.എസ് റമസാന്‍ പ്രഭാഷണ പരമ്പര തിങ്കളാഴ്ച തു­ടങ്ങും
കാസര്‍കോട്:ശനിയാഴ്ച തു­ട­ങ്ങാ­നി­രുന്ന റമസാന്‍ പ്രഭാഷണ പരമ്പര ആഗസ്റ്റ് 6ന് തിങ്കളാഴ്ച മു­തല്‍ ആ­രം­ഭി­ക്കാന്‍ ജില്ലാ സുന്നി സെന്ററില്‍ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.വൈ.എസ് അടിയന്തിര സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഹര്‍­ത്താ­ലി­നി­ടെയുണ്ടാ­യ അ­നി­ഷ്ട സം­ഭ­വങ്ങ­ളെ തു­ടര്‍­ന്ന് ജില്ലാ ഭ­ര­ണ­കൂ­ടം കാസര്‍­കോട്ട് നിരോ­ധനാ­ജ്ഞ പ്ര­ഖ്യാ­പി­ച്ച സ­ാ­ഹ­ച­ര്യ­ത്തി­ലാ­ണ് റ­മ­സാന്‍ പ്ര­ഭാ­ഷ­ണ പര­മ്പ­ര തു­ട­ങ്ങുന്നത് തി­ങ്ക­ളാ­ഴ്­ച­ത്തേ­ക്ക് നീ­ട്ടി­യ­ത്.

  കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിന് സമീപം പീബീസ് കോംപൗണ്ടില്‍ പ്രത്യേകം സജ്ജമാക്കുന്ന ബാബു റയ്യാന്‍ വേദിയിലാണ് ആഗസ്റ്റ് 6 മുതല്‍ 9 വരെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെ പ്രഭാഷണം നടക്കും. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമിയാണ് വിശുദ്ധ ഖുര്‍ആനിലെ അവസാന അധ്യായം അന്നാസ് ആസ്പദമാക്കി വിവിധ വിഷയങ്ങളില്‍ നാല് ദിവസം പ്രഭാഷണം നടത്തുന്നത്.

എല്ലാ ദിവസവും ആത്മീയ നായകരുടെ ദുആ സദസ്സോടെയാണ് പരിപാടി സമാപിക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങള്‍ ഓരോ ദിവസവും അതിഥിയായെത്തും. വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നടക്കും. പരിപാടികള്‍ ആഗോള തലത്തില്‍ തല്‍സമയം കാണുന്നതിന് സംവിധാനമുണ്ട്.3000 പേര്‍ക്ക് പ്രഭാഷണം വീക്ഷിക്കാവുന്ന സൗകര്യത്തോടെ കൂറ്റന്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം പന്തലൊരുക്കും.

ഞായറാഴ്ച വൈകിട്ട് 4ന് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മുക്രി ഇബ്രാഹീം ഹാജി പതാക ഉയര്‍ത്തും .

6ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ബായാര്‍ മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തുര്‍ക്കളിഗെ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഇബ്രഹീം അല്‍ ഐദറൂസി പ്രാര്‍ത്ഥന നടത്തും.

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. സഅദിയ്യ സെക്രട്ടറി എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹിമ്മാത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ്.എം.എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റിക്കോല്‍ പ്രകാശനം നിര്‍വഹിക്കും. എന്‍.എ അബൂബക്കര്‍ ഹാജി, പി ബി അഹ്മദ് ഹാജി, പി.എ അശ്‌റഫലി, അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ ആശംസ നേരും.

ഏഴിന് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളും ആറിന് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങളും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ആഗസ്റ്റ് 8 വ്യാഴാഴ്ച നടക്കുന്ന സമാപന പരിപാടിയില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഉപാധ്യക്ഷന്‍ സയ്യിദ് കെ.സ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സ്വാഗത സംഘത്തിനു കീഴില്‍ വിപുലമായ പ്രചരണ പരിപാടികള്‍ നടത്തി. ജില്ലയിലെ 400 ലേറെ യൂണിറ്റുകളില്‍ ഗൃഹസമ്പര്‍ക്കം നടന്ന് വരുന്നു.

എസ്.വൈ.എസ് റമസാന്‍ ക്യാമ്പയിന്‍ ഭാഗമായി യൂണിറ്റുതലങ്ങളില്‍ ക്ലാസ്സ് റൂം, മോറല്‍ സ്‌കൂള്‍, കുടുംബ സഭ, ഇഅ്തികാഫ് ജല്‍സ, ബദ്‌റ് സ്മരണ, സമൂഹ നോമ്പ് തുറ തുടങ്ങിയ പരിപാടികളും പഞ്ചായത്ത് തലത്തില്‍ ഇഫ്ത്താര്‍ മീറ്റും മേഖലയില്‍ തര്‍ബിയയും ജില്ലാ തലത്തില്‍ റമസാന്‍ പ്രഭാഷണവും ഇഫ്താര്‍ ക്യാമ്പും ചാനല്‍ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.

ഈ വര്‍ഷം 10 കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് എസ്.വൈ.എസിനു കീഴില്‍ സംസ്ഥാനത്തു നടന്നു വരുന്നത്. സംസ്ഥാന റിലീഫ് ഫണ്ടിലേക്ക് ആതസ്റ്റ് 3 ന് യൂണിറ്റുകളില്‍ നിന്നും ഫണ്ട് സമാഹരിക്കും. ജില്ലയില്‍ റമസാനില്‍ മാത്രം അരക്കോടി രൂപയുടെ റിലീഫ് നടത്തുന്നു.

Keywords: SYS, Ramzan speech, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia