city-gold-ad-for-blogger

പത്ത് കേന്ദ്രങ്ങളില്‍ എസ്.വൈ.എസ് റമളാന്‍ പ്രഭാഷണം: കാസര്‍കോട്ട് പ്രഭാഷണ പരമ്പര ഞായറാഴ്ച തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 19/06/2015) ഖുര്‍ആന്‍ വിളിക്കുന്നു എന്ന സന്ദേശവുമായി എസ്.വൈ.എസ് ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ റമളാന്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാ ഉദ്ഘാടനം ശനിയാഴ്ച തൃക്കരിപ്പൂരില്‍ നടക്കും.

കാസര്‍കോട്ട് വിദ്യാഗനര്‍ സഅദിയ്യ സെന്റര്‍ പരിസരത്ത് താജുല്‍ ഉലമ നഗറില്‍ സംഘടിപ്പിക്കുന്ന സി. മുഹമ്മദ് ഫൈസിയുടെ റമളാന്‍ പ്രഭാഷണ പരമ്പര ഈ മാസം 21 ന് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് തുടങ്ങും. ചൊവ്വാഴ്ച സമാപിക്കും. 2000 പേര്‍ക്ക് പ്രഭാഷണം വീക്ഷിക്കുന്നതിനുള്ള  സൗകര്യമാണ് ഒരുക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകം പന്തലൊരുക്കും.

എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പ്രഭാഷണം. ഓരോ ദിവസവും ദുആ സദസ്സോടെയാണ് പരിപാടി സമാപ്പിക്കുന്നത്. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് ഇബ്രാഹീം ഹാദി സഖാഫി തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും.

ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലമ്പാടി, മൊയ്തു സഅദി ചേരൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റഹീം സഖാഫി ചിപ്പാര്‍, ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി, സയ്യിദ് അലവി തങ്ങള്‍ ചെട്ടും കുഴി, സയ്യിദ് യു പി എസ് തങ്ങള്‍ റഹ്മാനിയ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കും.

ചൊവ്വാഴ്ച നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറാ വൈസ് പ്രസിഡന്റ് എം.അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ  ഉദ്ഘാടനം ചെയ്യും. എന്‍.എ അബൂബക്കര്‍ ഹാജി, മുക്രി ഇബ്രാഹീം ഹാജി, പി.ബി അഹ്മദ് ഹാജി, ഹസൈനാര്‍ ഹാജി പാണലം, കുഞ്ഞി വിദ്യാനഗര്‍, സുല്‍സണ്‍ മൊയ്തു ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, കല്ലങ്കൈ ഉമ്പു ഹാജി, അബ്ദുല്‍ ഖാദിര്‍ഹാജി ചേരൂര്‍ തുടങ്ങിയവര്‍ വിവിധ പ്രകാശനങ്ങള്‍ നിര്‍വ്വഹിക്കും.

പ്രചാരണ ഭാഗമായി ശനിയാഴ്ച യൂണിറ്റുകളില്‍ ഗൃഹ സമ്പര്‍ക്കം സംഘടിപ്പിച്ചിട്ടുണ്ട്. അന്ന് രാവിലെ 9.30ന് വിദ്യാനഗര്‍ താജുല്‍ ഉലമ നഗരിയില്‍ സ്വാഗത സംഘം ചെയ്ര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തും. എസ്.വൈ.എസ് റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി ജില്ലയില്‍ 364 യൂണിറ്റുകളില്‍ മുന്നൊരുക്കം സംഗമങ്ങള്‍ നടന്നു. ഫാമിലി സ്‌കൂളിന്റെ ഭാഗമായി ഖുര്‍ആന്‍ പ്രഭാഷണങ്ങളും കുടുംബ ക്ലാസുകളും സംഘടിപ്പിക്കും. യൂനിറ്റ് പരിധിയിലെ മഖ്ബറയില്‍ സമൂഹ സിയാറത്ത്, രോഗികള്‍ക്കുള്ള സാന്ത്വന സന്ദര്‍ശനം, ബദര്‍ സ്മരണം, ഇഅ്തികാഫ് ജെല്‍സ, ഖത്മുല്‍ ഖുര്‍ആന്‍, ഇഫ്ത്വാര്‍ എന്നിവയും ക്യാമ്പയിന്റെ ഭാഗമായി യൂനിറ്റുകളില്‍ സംഘടിപ്പിക്കും.

റമസാനിന്റെ ആദ്യ പത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റുകള്‍ വിതരണം ചെയ്യും. സര്‍ക്കിള്‍ ഘടകങ്ങളില്‍ തര്‍ബിയത് ക്യാമ്പും ഇഫ്ത്വാറും സംഘടിപ്പിക്കും.     തീരദേശങ്ങളില്‍ പ്രാര്‍ഥനാ സംഗമവും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള തസ്‌കിയതും ഇഫ്ത്വാറുമാണ് സോണ്‍ തലങ്ങളിലെ പ്രധാന പരിപാടി. വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍, അഭ്യസ്ഥവിദ്യര്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള പഠനങ്ങളും ഇഫ്ത്വാറും ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എസ്.വൈ.എസ് കേന്ദ്ര കമ്മറ്റിയംഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് സോണ്‍ ഉപാധ്യക്ഷന്‍ സയ്യിദ് അലവി തങ്ങള്‍, ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അശ്രഫ് കരിപ്പൊടി, സോണ്‍ സെക്രട്ടറി മുഹമ്മദ് ടിപ്പു നഗര്‍, സോണ്‍ സെക്രട്ടറി ഹനീഫ് പടുപ്പ് എന്നിവര്‍ പങ്കെടുത്തു.
പത്ത് കേന്ദ്രങ്ങളില്‍ എസ്.വൈ.എസ് റമളാന്‍ പ്രഭാഷണം: കാസര്‍കോട്ട് പ്രഭാഷണ പരമ്പര ഞായറാഴ്ച തുടങ്ങും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia