SYS Conference | മതേതര ഇന്ത്യയുടെ നില നിൽപിനാവണം വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് സയ്യിദ് തുറാബ് തങ്ങൾ; എസ് വൈ എസ് പ്ലാറ്റ്യൂൺ അസംബ്ലി പ്രൗഢമായി
* സാന്ത്വനം എമർജൻസി ടീം അംഗങ്ങളും പ്രത്യേക യൂണിഫോം ധരിച്ചു റാലിയിൽ അണിനിരന്നു
കാസർകോട്: (KasaragodVartha) സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ഇയര്‍ ആഘോഷ ഭാഗമായി ചെർക്കളയിൽ നടന്ന പ്ലാറ്റ്യൂൺ അസംബ്ലി പ്രൗഢമായി. ഇന്ദിര നഗറിൽ നിന്നാരംഭിച്ച റാലിയിൽ തിരഞ്ഞെടുത്ത 1500 പ്ലാറ്റ്യൂൺ അംഗങ്ങളും നൂറുകണക്കിനു പ്രവർത്തകരും അണിനിരന്നു. പ്ലാറ്റ്യൂൺ അംഗങ്ങൾക്ക് പുറമെ പ്രത്യേകം പരിശീലനം ലഭിച്ച സാന്ത്വനം എമർജൻസി ടീം അംഗങ്ങളും പ്രത്യേക യൂണിഫോം ധരിച്ചു റാലിയിൽ അണിനിരന്നു.
ജില്ലാ സാരഥികളായ അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, അബ്ദുൽ കരീം ദർബാർ കട്ട , മൂസ സഖാഫി കളത്തൂർ, സിദ്ധീഖ് സഖാഫി ആവള, അബൂബക്കർ കാമിൽ സഖാഫി , അബ്ദുൽ ജലീൽ സഖാഫി, താജുദ്ധീൻ സുബ്ബയ് കട്ട, അബ്ദുൽ റഹീം സഖാഫി ചിപ്പാർ, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് ,മുഹമ്മദ് സഖാഫി തോക്കെ, ശിഹാബ് പാണത്തൂർ തുടങ്ങിയവർ നേത്യത്വം നൽകി.
ചെർക്കള ടൗണിൽ നടന്ന പൊതു സമ്മേളനം പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനമായി മാറി. ആസന്നമായ പൊതു തെരെഞ്ഞെടുപ്പിൽ മതേതര ഇന്ത്യയൂടെ നില നിൽപിനാവണം നമ്മുടെ വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ പറഞ്ഞു. ജനാധിപത്യവും മതേതരത്വവുമാണ് ലോകത്തിനു മുമ്പിൽ ഇന്ത്യയെ വേറിട്ടുനിർത്തുന്ന പ്രത്യേകത. ജനാധിപത്യത്തിനുമേൽ പണവും ഫാസിസവും ആധിപത്യം നേടുന്ന വർത്തമാന സാഹചര്യത്തിൽ പൗരന്മാർ അതീവ ശ്രദ്ധയോടെയാവണം വോട്ടവകാശം വിനിയോഗിക്കേണ്ടത്.
സ്വതന്ത്ര ഇന്ത്യ ഏഴ് പതിറ്റാണ്ട് കാത്തുസൂക്ഷിച്ച വൈവിധ്യവും നാനാത്വത്തിൽ ഏകത്വവും തച്ചുടച്ച് രാജ്യത്തിന് ഏക നിറം നൽകാനുള്ള നീക്കങ്ങളെ കരുതിയിരിക്കണം. പാർലമെന്റിനെ പോലും കോർപ്പറേറ്റ് ശക്തികൾ ഹൈജാക്ക് ചെയ്യുന്ന സമയത്ത് ശക്തമായി പ്രതിരോധം തീർക്കുന്നവരെയാകണം നാം പാർലമെൻറിലേക്ക് തെരഞ്ഞെടുക്കേണ്ടത്. രാഷ്ട്ര നന്മയും സമൂഹത്തിന്റെ ഉന്നമനവും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിൽ ഏറെ മുന്നേറ്റങ്ങൾ നടത്തുകയും ജനകീയ പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന എസ് വൈ എസ് പ്രവർത്തകർക്ക് വ്യക്തമായ ദിശാബോധം കൂടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള മുസ്‌ലിം ജമാഅത്ത്, എസ് എം എ, എസ് എസ് എഫ്, എസ് ജെ എം നേതാക്കളും അഭിവാദ്യങ്ങളർപ്പിച്ചു. പൊതുസമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ദുആക്ക് നേതൃത്വം നൽകി. കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി പ്രൈം പ്രഭാഷണം നടത്തി. റഹ്മത്തുല്ലാ സഖാഫി എളമരം പ്രമേയ പ്രഭാഷണവും അബ്ദുൽ. റഷീദ് നരിക്കോട്, അബ്ദുൽ കരീം ദർബാർകട്ട എന്നിവർ സന്ദേശ പ്രഭാഷണവും നടത്തി. ബി സ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സി.എൻ ജഹ്ഫർ ആശംസകൾ നേർന്നു സമാപന കൂട്ടുപ്രാർത്ഥനയ്ക്ക് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകി.
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് സിദ്ധീഖ് തങ്ങൾ മാണിമൂല, കൊല്ലംപാടി അബ്ദുൽഖാദർ സഅദി, ബഷീർ പുളിക്കൂർ, അബൂബക്കർ ഹാജി ബേവിഞ്ച , സി.എം എ ചേരൂ, അബ്ദുറഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂർ, അബ്ദുൽ ഖാദർ ഹാജി ചേരുർ, ഷാഫി ഹാജി ബേവിഞ്ച, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, അബ്ദുൽ ഹമീദ് മുസ്ലിയാർ ആലംപാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ലത്തീഫ് സഅദി ഉർമി അബ്ദുള്ള നാഷണൽ തുടങ്ങിയവർ സംബന്ധിച്ചു.
ജനുവരിയിൽ തുടക്കം കുറിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഡിസംബർ അവസാനം തൃശ്ശൂരിലാണ് നടക്കുന്നത്. ഇതിൻറെ മുന്നോടിയായി വിദ്യാഭ്യാസം, സാംസ്കാരികം, സാമൂഹികം, സാന്ത്വനം തുടങ്ങിയ മേഖലകളിൽ നിരവധി കർമ്മ പദ്ധതികൾ പൂർത്തിയാക്കും. 'ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിലാണ് എസ് വൈ എസ് പ്ലാറ്റിനം ഇയർ ആഘോഷിക്കുന്നത്.
sp 'രാജ്യത്തിന് ഏക നിറം നൽകാനുള്ള നീക്കങ്ങളെ കരുതിയിരിക്കണം'