city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

SYS | എസ് വൈ എസ് പ്ലാറ്റ്യൂൺ അസംബ്ലി 18ന് ചെർക്കളയിൽ; വോളന്റീയർ മാർചും പൊതുസമ്മേളനവും നടക്കും

SYS Platoon Assembly at Cherkala on 18th
* പരിപാടി പ്ലാറ്റിനം ഇയർ ആഘോഷത്തിൻ്റെ ഭാഗമായി
* പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കാസർകോട്: (KasaragodVartha) സമസ്‌ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ഇയർ ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന പ്ലാറ്റ്യൂൺ അസംബ്ലി ഏപ്രിൽ 18 ന് ചെർക്കളയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

1954 രൂപംകൊണ്ട സമസ്‌ത കേരള സുന്നി യുവജന സംഘം മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ കൃത്യവും വ്യക്തവുമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ പ്രബല യുവജന പ്രസ്ഥാനമായി വളർന്നിട്ടുണ്ട്. രാഷ്ട്ര നന്മയും സമൂഹത്തിൻ്റെ ഉന്നമനവും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിൽ ഏറെ മുന്നേറ്റങ്ങൾ നടത്തുകയും ജനകീയ പ്രശ്‌നങ്ങളിൽ നിരന്തരമായി ഇടപെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. 

ജനുവരിയിൽ തുടക്കം കുറിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ സമാപന സമ്മേളനം ഡിസംബർ അവസാനം തൃശൂരിലാണ് നട ക്കുന്നത്. ഇതിൻറെ മുന്നോടിയായി വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികം, സാന്ത്വനം തുടങ്ങിയ മേഖലകളിൽ നിരവധി കർമ പദ്ധതികൾ പൂർത്തിയാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

'ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിലാണ് എസ് വൈ എസ് പ്ലാറ്റിനം ഇയർ ആഘോഷിക്കുന്നത്. വോളന്റീയർ മാർചും പൊതുസമ്മേളനവും അസംബ്ലിയുടെ ഭാഗമായി നടക്കും പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 17ന് വൈകിട്ട് അഞ്ച് മണിക്ക് സ്വാഗത സംഘം ചെയർമാൻ അബൂബകർ ഹാജി ബേവിഞ്ച നഗരിയിൽ പതാക ഉയർത്തും.

18 ന്ന് വൈകുന്നേരം നാല് മണിക്ക് ചെങ്കള ഇന്ദിരാ നഗറിൽ നിന്നും തുടങ്ങുന്ന പ്ലാറ്റിനം സന്നദ്ധ സംഘം അംഗങ്ങളും പ്രവർത്തകരും അണിനിരക്കുന്ന റാലി ചെർക്കള ടൗണിൽ സമാപിക്കും. പ്ലാറ്റൂൺ അംഗങ്ങൾക്ക് പുറമെ പ്രത്യേകം പരിശീലനം ലഭിച്ച സാന്ത്വനം എമർജൻസി ടീം അംഗങ്ങളും പ്രത്യേക യൂണിഫോം ധരിച്ചു റാലിയിൽ അണിനിരക്കും. കേരള മുസ്‌ലിം ജമാഅത്, എസ് എം എ, എസ് എസ് എഫ്, എസ് ജെ എം നേതാക്കളും അഭിവാദ്യങ്ങളർപ്പിച്ചു ജാഥയിൽ അണിനിരക്കും

വൈകുന്നേരം 5.30 ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുൽ അഹ്‌ദൽ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി പ്രൈം പ്രഭാഷണം നടത്തും. 

റഹ്മതുല്ല സഖാഫി എളമരം പ്രമേയ പ്രഭാഷണവും റശീദ് നരിക്കോട്, അബ്ദുൽ കരീം ദർബാർകട്ട എന്നിവർ സന്ദേശ പ്രഭാഷണവും നടത്തും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സയ്യിദ് മുനീറുൽ അഹ്‌ദൽ എന്നിവർ സംസാരിക്കും. സമാപന കൂട്ടുപ്രാർത്ഥനയ്ക്ക് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകും.

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ, സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ഖലീൽ സ്വലാഹ്, സുലൈമാൻ കരിവെള്ളൂർ, കൊല്ലംപാടി അബ്ദുൽഖാദർ സഅദി, ബശീർ പുളിക്കൂർ, ജഅഫർ സി എൻ, അബ്ദുറശീദ് സഅദി പുങ്ങോട്, നംശാദ് ബേക്കൂർ, ഇല്യാസ് കൊറ്റുമ്പ, സി എൽ ഹമീദ്, അബ്ദുൽ ഖാദർ ഹാജി ചേരൂർ, തൗസീഫ് അഹ്‌മദ്‌ നായ്മാർമൂല, ശാഫി ഹാജി ബേവിഞ്ച, മൂസ സഖാഫി കളത്തൂർ, സിദ്ദീഖ് സഖാഫി ബായാർ, അബ്ദുൽ ഹമീദ് മുസ്ലിയാർ ആലംപാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, സ്വാലിഹ് ഹാജി, അബ്ദുല്ല നാഷണൽ തുടങ്ങിയവർ സംബന്ധിക്കും .

വാർത്താസമ്മേളനത്തിൽ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, സി എം എ ചേരൂർ, സിദ്ദീഖ് സഖാഫി ബായാർ, അബൂബകർ ഹാജി ബേവിഞ്ച, അബ്ദുർ റസാഖ് സഖാഫി കോട്ടക്കുന്ന് എന്നിവർ സംബന്ധിച്ചു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia