ജില്ലാ എസ് വൈ എസ് മീലാദ് സെമിനാര്‍ ജനുവരി രണ്ടിന് കാസര്‍കോട്ട്
Dec 29, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 29/12/2015) സ്‌നേഹ റസൂല്‍ കാലത്തിന്റെ വെളിച്ചം എന്ന സന്ദേശത്തില്‍ എസ് വൈ എസ് ആചരിക്കുന്ന മീലാദ് ക്യാമ്പയിന്‍ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സെമിനാര്‍ ജനുവരി രണ്ടിന് നടക്കും. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് എസ് വൈഎസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാര്‍ കാസര്‍കോട് നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്യും. റീഡ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തും.
പ്രശ്‌നകലുഷിതമായ സമകാലിക സമൂഹത്തില്‍ പ്രവാചക സ്‌നേഹത്തിന്റെ മാനവിക പ്രസക്തി സെമിനാറില്‍ ചര്‍ച്ച ചെയ്യും. സ്വാമി പ്രേമാനന്ദ, കൊപ്പല്‍ ചന്ദ്രശേഖരന്‍, പ്രസ് ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ്, സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എം എ ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് ജെ എം ജില്ലാ പ്രസിഡണ്ട് അശ്‌റഫ് സഅദി ആരിക്കാടി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords : Kasaragod, SYS, Milad-e-Shereef, Programme, Inauguration.