city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുപ്രവര്‍ത്തകര്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം: എസ് വൈ എസ്

പുത്തിഗെ: (www.kasargodvartha.com 28/08/2015) പൊതു നന്മ ലക്ഷ്യം വെച്ച് പ്രവര്‍ത്തന രംഗത്തുള്ളവര്‍ സ്വാര്‍ത്ഥത വെടിഞ്ഞ് സാമൂഹിക നന്മക്കായി പ്രവര്‍ത്തിക്കണമെന്ന് എസ് വൈ എസ് കുമ്പള സോണ്‍ സംഘടിപ്പിച്ച 'പഠിപ്പുര' പഠന ക്യാമ്പ് ആഹ്വാനം ചെയ്തു. 'ധര്‍മപ്പതാകയേന്തുക' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ സംഘടിപ്പിച്ചതായിരുന്നു ക്യാമ്പ്.

ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. പ്രസ്ഥാനം വര്‍ത്തമാനം, ധര്‍മപ്പതാകയേന്തുക, വ്യക്തി വിശുദ്ധി, പൊതു ജീവിത വിശുദ്ധി എന്നീ വിഷയങ്ങളില്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ വാഹിദ് സഖാഫി, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, ഹംസ മിസ്ബാഹി എന്നിവര്‍ ക്ലാസെടുത്തു.

സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ സഖാഫി, സയ്യിദ് മുഹമ്മദ് ബശീര്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, അന്തുഞ്ഞി മൊഗര്‍, അബ്ദുല്ലത്വീഫ് സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുസ്സമദ് മദനി, അബ്ദുര്‍ റസാഖ് മദനി ബായാര്‍, സിദ്ദീഖ് ലത്വീഫി ചിപ്പാര്‍, മുഹമ്മദ് സഖാഫി കുറ്റിയാളം, സിദ്ദീഖ് പി.കെ നഗര്‍, ഇബ്രാഹിം സഅദി മുഗു, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ശേണി, ബി.പി അബ്ദുല്ല ഹാജി കണ്ടിഗെ തുടങ്ങിയവര്‍ സംബന്ധിച്ചു.

പൊതുപ്രവര്‍ത്തകര്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം: എസ് വൈ എസ്

Keywords : Puthige, SSF, Muhimmath, Kasaragod, SYS, Programme, Inauguration, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia